റിയാദ് നാഷനൽ മ്യൂസിയത്തിൽ വിവിധതരം പരിപാടികൾ
text_fieldsറിയാദ്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ നാഷനൽ മ്യൂസിയത്തിൽ വിവിധതരം പരിപാടികൾക്ക് തുടക്കമായി. സെപ്റ്റംബർ 27 വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ കാഴ്ചക്കാർക്ക് വിരുന്നൊരുക്കും. സംഗീത പരിപാടികൾ, നാടൻ കലകൾ, എല്ലാ പ്രായക്കാർക്കുമുള്ള ആകർഷകമായ വിനോദങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നു. ദേശീയ ദിനാഘോഷങ്ങൾക്കപ്പുറം, വർഷം മുഴുവൻ സാംസ്കാരിക പരിപാടികളുമായി ഈ മ്യൂസിയം സജീവമാണ്.
അന്താരാഷ്ട്ര മ്യൂസിയം ദിനം, ലോക അറബി ഭാഷാ ദിനം തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ ദിനങ്ങളിലും മ്യൂസിയം വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത് സൗദി സമൂഹത്തിൽ സാംസ്കാരിക അവബോധം വളർത്താനും ദേശീയ വ്യക്തിത്വം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്നു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സാമ്പത്തിക, സാമൂഹിക മാറ്റങ്ങളെ രേഖപ്പെടുത്താനുള്ള മ്യൂസിയത്തിന്റെ ദൗത്യത്തെ ഈ പരിപാടികൾ ഉയർത്തിക്കാട്ടുന്നു.
പുരാതന നാണയങ്ങളും സമകാലിക കലാസൃഷ്ടികളും പ്രദർശിപ്പിച്ച ഒരു എക്സിബിഷൻ ഈയിടെ ഇവിടെ നടന്നിരുന്നു. ഇത് രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും ആധുനിക രീതിയിൽ അവതരിപ്പിക്കുന്നതിന്റെ ഉദാഹരണമാണ്. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും, ലോകത്തോട് തുറന്ന സമീപനമുള്ളതും എന്നാൽ തനതായ വ്യക്തിത്വം നിലനിർത്തുന്നതുമായ ഒരു സാംസ്കാരിക കേന്ദ്രമായി തുടരാനും മ്യൂസിയം ശ്രമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

