വണ്ടൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsവണ്ടൂർ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ
സംഗമത്തിൽ ശമീർ സലാഹി സംസാരിക്കുന്നു
ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മ അംഗങ്ങൾക്കും കുടുംബങ്ങൾക്കും അതിഥികൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷറഫിയ്യ ലക്കി ദർബാർ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ‘റമദാന്റെ ചൈതന്യം’ വിഷയത്തിൽ ശമീർ സലാഹി സംസാരിച്ചു. സൽകർമങ്ങൾ ചെയ്യാനും പുണ്യം നേടാനും കൈവരുന്ന എല്ലാ അവസരങ്ങളും സാധ്യതകളും വിശ്വാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അതിനുള്ള മഹത്തായ മാസമാണ് റമദാനെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി.
റഷാദ് കരുമാര, സവാദ് നാലകത്ത്, ഹസൈൻ പുന്നപ്പാല, എ.പി. അൻവർ എന്നിവർ സംസാരിച്ചു. സമീർ പത്തുതറ, കെ.ടി. മുഹൈമിൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. സെക്രട്ടറി കെ.ടി. സക്കീർ സ്വാഗതവും ട്രഷറർ റോഷിദ് പാറപ്പുറവൻ നന്ദിയും പറഞ്ഞു.

