വണ്ടൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഎ.പി അൻവർ വണ്ടൂർ, ജാഫർ നാലകത്ത്, എ.പി മുഹമ്മദ് റാഫി മാട്ടക്കുളം, മുസ്തഫ കൂരാട്
ജിദ്ദ: വണ്ടൂർ പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റി ജനറൽ ബോഡി യോഗം എ.പി അൻവർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജാഫർ നാലകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഫി മാട്ടക്കുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ കമ്മിറ്റിക്ക് വേണ്ടിയുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ഫാസിൽ കുന്നുമ്മൽ സ്വാഗതവും ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു.
നിലവിലെ കമ്മിറ്റി പ്രസിഡന്റ് ജാഫർ നാലകത്ത്, ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് റാഫി മാട്ടക്കുളം എന്നിവരെ വീണ്ടും അതേ സ്ഥാനത്ത് നിലനിർത്തി. മറ്റു ഭാരവാഹികൾ: എ.പി അൻവർ വണ്ടൂർ (ചെയർമാൻ), മുസ്തഫ കൂരാട് (ട്രഷറർ), ഇ.കെ ഫിറോസ് ഖാൻ ചെട്ടിയാറമ്മൽ, പി.ടി നവാസ് വാണിയമ്പലം, എം.കെ റഫീഖ് വണ്ടൂർ, സി.എച്ച് ശിഹാബ് വണ്ടൂർ (വൈസ് പ്രസി.), ഫാസിൽ കുന്നുമ്മൽ വണ്ടൂർ, അർഷദ് വാണിയമ്പലം, എം.പി മഹ്മൂദ് വണ്ടൂർ (ജോയി. സെക്രട്ടറി), റഹ്മത്തുള്ള വാണിയമ്പലം, ഉസ്മാൻ ഏമങ്ങാട്, സിറാജ് കുറ്റുമുണ്ട, നവാസ് വെള്ളാമ്പുറം, പി.പി മൻസൂർ വണ്ടൂർ, സഹീർ കൂരാട്, എം.കെ നുവൈദ് വണ്ടൂർ, നൗഫൽ പൂച്ചപ്പൊയിൽ, ഇ.പി അജ്മൽ വണ്ടൂർ, ടി.പി റഫ്സൽ വണ്ടൂർ (എക്സി. കമ്മിറ്റി അംഗങ്ങൾ)

