Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവന്ദേ ഭാരത് മിഷൻ നാലാം...

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദി കേരള സെക്​ടറിൽ വിമാന ടിക്കറ്റിന്​ 1050 റിയാൽ

text_fields
bookmark_border
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദി കേരള സെക്​ടറിൽ വിമാന ടിക്കറ്റിന്​ 1050 റിയാൽ
cancel

ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതി നാലാംഘട്ടത്തി​ലെ അവസാന ഷെഡ്യൂളുകളിലെ വിമാന ടിക്കറ്റ് നിരക്ക്​ നിലവിൽ വന്നു. കേരളത്തിലേക്ക് ഇക്കോണോമി ക്ലാസിൽ 1060 റിയാലും ബിസിനസ് ക്ലാസിൽ 2010 റിയാലുമാണ്​ നിരക്ക്​. 

ജിദ്ദ-കൊച്ചി സെക്ടറിൽ മാത്രം ബിസിനസ് ക്ലാസ് നിരക്ക് 2480 റിയാലായിരിക്കും. അഡീഷണൽ ഫീസുകളും നികുതിയുമെല്ലാം ചേർത്തുള്ളതാണ്​ ഈ നിരക്ക്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ നിന്നാണ് സർവിസുകൾ. ജൂലൈ 16 മുതൽ 27 വരെ 12 സർവിസുകളാണ് കേരളത്തിലേക്കുള്ളത്. റിയാദിൽ നിന്ന്​ ഇൗ ഷെഡ്യൂളിൽ സർവിസുകളൊന്നുമില്ല.

അതിനിടെ ജിദ്ദയിൽ നിന്നും ജൂലൈ 16നും 17നുമായി ഷെഡ്യൂൾ ചെയ്തിരുന്ന കണ്ണൂർ, തിരുവനന്തപുരം വിമാനങ്ങളുടെ തീയതികൾ വീണ്ടും മാറ്റി. നേരത്തെ ഈ വിമാനങ്ങൾ ജൂലൈ 20, 21  തിയതികളിലേക്കായിരുന്നു മാറ്റിയിരുന്നത്. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഈ രണ്ട് സർവിസുകളും ജൂലൈ 22ലേക്ക് (ബുധൻ) ആണ് മാറ്റിയിരിക്കുന്നത്. കണ്ണൂരിലേക്കുള്ള  വിമാനം പുലർച്ചെ 2.30ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നിന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 5.30ന് ജിദ്ദയിൽ നിന്നും പുറപ്പെട്ട് വൈകീട്ട്​  നാലിന് തിരുവനന്തപുരത്തെത്തും. 

നേരത്തെ ഷെഡ്യൂൾ ചെയ്ത ജിദ്ദ-കോഴിക്കോട് വിമാനവും ജൂലൈ 22ന് തന്നെ സർവിസ് നടത്തും. കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി  8.30ന് ജിദ്ദയിൽ നിന്നും പുറപ്പെട്ട് ജൂലൈ 23ന് (വ്യാഴം) രാവിലെ ഏഴിന്​ കോഴിക്കോട്ടെത്തും. ജൂലൈ 23നുള്ള ജിദ്ദ-ഡൽഹി വിമാനം ജൂലൈ 25ലേക്കും ജൂലൈ 27നുള്ള  ജിദ്ദ-ബാംഗ്ലൂർ വിമാനം ജൂലൈ 30ലേക്കും ജൂലൈ 28നുള്ള ജിദ്ദ-മംഗലൂർ വിമാനം ആഗസ്​റ്റ്​ ഒന്നിലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് ഇക്കോണോമി ക്ലാസിൽ 1360  റിയാലും ബിസിനസ് ക്ലാസിൽ 2460 റിയാലുമായിരിക്കും നിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vandhebharath 4th schedule-new flight saudi to calicut
Next Story