Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 സർവിസുകൾ

text_fields
bookmark_border
സെപ്റ്റംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ കേരളത്തിലേക്ക് ഒമ്പത് സർവീസുകൾ.
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 സർവിസുകൾ
cancel

ജിദ്ദ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനസർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഏഴ് ഷെഡ്യൂളുകൾ ഉൾപ്പെടെ 19 സർവിസുകളാണ് തിങ്കളാഴ്ച ഇന്ത്യൻ എംബസി പുറത്തുവിട്ടത്. സെപ്തംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ ഒമ്പത് സർവിസുകൾ കേരളത്തിലേക്കാണ്.

ജിദ്ദയിൽ നിന്നും ഡൽഹി, ലക്നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവിസുകൾ. കേരളത്തിലേക്ക് ദമ്മാമിൽ നിന്നും ആറും റിയാദിൽ നിന്ന് മൂന്നും സർവിസുകളാണുള്ളത്. ദമ്മാമിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകളുമാണുള്ളത്. റിയാദിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ മാത്രമാണുള്ളത്. ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് രണ്ടും ഡൽഹി വഴി ലക്നൗവിലേക്ക് ഒരു സർവിസുമാണുള്ളത്. എയർ ഇന്ത്യ ആയിരിക്കും ഈ റൂട്ടിൽ സർവിസ് നടത്തുക.

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളാണ് കേരളത്തിലേക്ക് സർവിസുകൾ നടത്തുന്നത്. റിയാദിൽ നിന്നും ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും ദമ്മാമിൽ നിന്നും ബംഗലൂരിലേക്കും ഇൻഡിഗോ കമ്പനിയാണ് സർവിസ് നടത്തുക. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

വിശദ ഷെഡ്യൂൾ:




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story