
വന്ദേഭാരത് മിഷൻ ആറാംഘട്ടം; സൗദിയിൽ നിന്നുള്ള ആദ്യ ഷെഡ്യൂളായി
text_fieldsജിദ്ദ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ കീഴിൽ സൗദിയിൽനിന്നുള്ള ആറാംഘട്ട ഷെഡ്യൂളിൻെറ ആദ്യപട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു. സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ ആകെ ഏഴു വിമാന സർവിസുകളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്. ഇതിൽ കേരളത്തിലേക്ക് ഒറ്റ സർവിസുമില്ല.
ജിദ്ദയിൽനിന്നും ഡൽഹി, ലക്‌നൗ, ഹൈദരാബാദ്, റിയാദിൽനിന്നും ശ്രീനഗർ, ചെന്നൈ, ദമ്മാമിൽനിന്നും ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. ജിദ്ദയിൽനിന്ന് എയർ ഇന്ത്യയുടേതാണ് സർവിസുകൾ. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്നും ഇൻഡിഗോയുമാണ് സർവിസ് നടത്തുന്നത്.
സെപ്റ്റംബർ ഒന്നിന് ജിദ്ദ-ഡൽഹി, റിയാദ്-ശ്രീനഗർ, രണ്ടിന് റിയാദ്-ചെന്നൈ, മൂന്നിന് ദമ്മാം-ബംഗളൂരു, അഞ്ചിന് ജിദ്ദ-ഡൽഹി-ലക്‌നൗ, എട്ടിന് ജിദ്ദ-ഡൽഹി, ജിദ്ദ-ഹൈദരാബാദ് എന്നിങ്ങനെയാണ് ഷെഡ്യൂൾ. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റ്ർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
