Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരത് മിഷൻ പദ്ധതിയിൽ ദമ്മാമിൽ നിന്നും കേരളത്തിലേക്ക് രണ്ട് സർവിസുകൾ കൂടി

text_fields
bookmark_border
റിയാദിൽ നിന്നും ഡൽഹിയിലേക്കും പുതുതായി രണ്ട് സർവിസുകൾ.
വന്ദേഭാരത് മിഷൻ പദ്ധതിയിൽ ദമ്മാമിൽ നിന്നും കേരളത്തിലേക്ക് രണ്ട് സർവിസുകൾ കൂടി
cancel

ജിദ്ദ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദമ്മാമിൽ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 ന് തിരുവനന്തപുരം, 28 ന് കോഴിക്കോട് എന്നിങ്ങനെയാണ് സർവിസുകൾ.

ഇൻഡിഗോ വിമാനമാണ് ഈ സർവിസുകൾ നടത്തുക. 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് സർവിസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 25, 28 തീയതികളിലാണ് സർവിസുകൾ. എക്കണോമി ക്ലാസിൽ 1300 റിയാലും ബിസിനസ് ക്ലാസിൽ 2300 റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story