Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ഓൺലൈൻ വഴിയെടുക്കാം
cancel

വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ഓൺലൈൻ വഴിയെടുക്കാം

text_fields
bookmark_border

ജിദ്ദ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും പ്രഖ്യാപിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി. ഇതാദ്യമായാണ് വന്ദേഭാരത് മിഷന് കീഴിൽ സൗദിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നതും ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കിയതും.

സൗദിയിൽ നിന്നും പ്രഖ്യാപിച്ച 19 എണ്ണത്തിൽ കേരളത്തിലേക്കുള്ള ഒമ്പത് ഉൾപ്പെടെ 13 സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്. ബാക്കി ആറ് സർവിസുകളിൽ മൂന്നേണ്ണം വീതം ഇൻഡിഗോ, എയർ ഇന്ത്യ എന്നീ കമ്പനികളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ മൂന്ന് വിമാന ടിക്കറ്റുകൾക്കും അതാത് വിമാനക്കമ്പനി ഓഫീസുകൾ സന്ദർശിക്കാനാണ് നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നത്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ഓൺലൈനിൽ ലഭ്യമായിട്ടുണ്ട്.

ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് www.airindiaexpress.in വഴി ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

സെപ്റ്റംബർ 04 ന് ദമ്മാം-തിരുവന്തപുരം, 05 നും 07 നും ദമ്മാം-കോഴിക്കോട്, 07 ന് റിയാദ്-തിരുവനന്തപുരം, 08 ന് ദമ്മാം-കൊച്ചി, 12 ന് റിയാദ്-കൊച്ചി, 13 ന് റിയാദ്-കോഴിക്കോട്, 13 ന് ദമ്മാം-തിരുവന്തപുരം, 14 ന് ദമ്മാം-കണ്ണൂർ എന്നിങ്ങനെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് നടത്തുന്ന സർവിസുകൾ.

സെപ്റ്റംബർ 06 ന് ദമ്മാം-ചെന്നൈ, 07 ന് ദമ്മാം-ഹൈദരാബാദ്, 08 ന് റിയാദ്-ചെന്നൈ, 09 ന് റിയാദ്-ഹൈദരാബാദ് എന്നിവയാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന മറ്റു സർവിസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story