Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരത് മിഷൻ; ഒക്ടോബർ 31 മുതൽ ഡിസംബർ 30 വരെ ജിദ്ദയിൽ നിന്ന്​ എയർ ഇന്ത്യയുടെ 36 സർവിസുകൾ

text_fields
bookmark_border
കോഴിക്കോട്ടേക്ക് ഒമ്പത് സർവിസുകൾ. ജിദ്ദ-ഡൽഹി-ലക്‌നൗ 18 ഉം, ജിദ്ദ-ഹൈദരാബാദ്-മുംബൈ ഒമ്പതും സർവിസുകൾ.
വന്ദേഭാരത് മിഷൻ; ഒക്ടോബർ 31 മുതൽ ഡിസംബർ 30 വരെ ജിദ്ദയിൽ നിന്ന്​ എയർ ഇന്ത്യയുടെ 36 സർവിസുകൾ
cancel

ജിദ്ദ: കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 31 മുതൽ ഡിസംബർ 30 വരെ ജിദ്ദയിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവിസുകൾ ഉണ്ടാവുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കേരളത്തിൽ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സർവിസുകൾ. നവംബർ, ഡിസംബർ മാസങ്ങളിലായി ഒമ്പത് സർവിസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക.

നവംബർ മൂന്ന്, 10, 17, 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് കോഴിക്കോട് സർവിസുകൾ. ജിദ്ദയിൽ നിന്നും മുംബൈ വഴിയായിരിക്കും കോഴിക്കോട്ടേക്കുള്ള സർവിസുകൾ. വൈകീട്ട് 4.40 ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.55 ന് മുംബൈയിലെത്തും. 12.45 ന് മുബൈയിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 2.40 ന് വിമാനം കോഴിക്കോട്ടെത്തും.

മുതിർന്നവർക്ക് 1061 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 836 റിയാൽ, രണ്ട് വയസിന് താഴെ 164 റിയാൽ എന്നിങ്ങനെയാണ് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കുകൾ. ജിദ്ദയിൽ നിന്നും ഡൽഹി വഴി ലക്‌നൗ 18 എണ്ണവും, ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ് എയർ ഇന്ത്യയുടെ മറ്റു സർവിസുകൾ. മുതിർന്നവർക്ക് 1361 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 1061 റിയാൽ, രണ്ട് വയസിന് താഴെ 194 റിയാൽ എന്നിങ്ങനെയാണ് ഈ സർവിസുകളിലെ ടിക്കറ്റ് നിരക്കുകൾ.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പാസ്പോർട്ട് കോപ്പി സഹിതം ജിദ്ദ മദീന റോഡിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story