‘വള്ളീം പുള്ളീം’ സുവനീർകവർ പേജ് പ്രകാശനം ചെയ്തു
text_fieldsലൈവ് മീഡിയ അക്കാദമി വിദ്യാര്‍ഥികള്‍ തയാറാക്കിയ ‘വള്ളീം പുള്ളീം’ സുവനീറിെൻറ കവര്‍
പേജ് പ്രകാശനം എഴുത്തുകാരി സബീന എം. സാലി നിർവഹിക്കുന്നു
റിയാദ്: സാമൂഹിക പുരോഗതിയുടെയും സാംസ്കാരിക വളര്‍ച്ചയുടെയും യഥാർഥ അടിത്തറ വായനയിലും എഴുത്തിലുമാണെന്ന് എഴുത്തുകാരി സബീന എം. സാലി അഭിപ്രായപ്പെട്ടു. ലൈവ് മീഡിയ അക്കാദമി വിദ്യാർഥികള്‍ തയാറാക്കിയ ‘വള്ളീം പുള്ളീം’ സുവനീറിെൻറ കവര്‍ പേജ് പ്രകാശനം ചെയ്യുകയായിരുന്നു അവർ. ഇസ്മാഈൽ കണ്ണൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഗീർ അന്ദാറത്തറ ആമുഖ പ്രഭാഷണം നിർവഹിച്ചു. സുവനീറിെൻറ പ്രാധാന്യത്തെക്കുറിച്ചും അതിെൻറ അണിയറ വിശേഷങ്ങളെക്കുറിച്ചും കോഴ്സ് ഡയറക്ടര്‍ വി.ജെ. നസ്റുദ്ദീന്‍ വിശദീകരിച്ചു. പ്രവാസ ലോകത്തെ ഇത്തരത്തിലുള്ള സർഗാത്മക സംരംഭങ്ങള്‍ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ഏറെ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍, മാധ്യമ പ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ശിഹാബുദ്ദീന് കുഞ്ചീസ്, എടവണ്ണ സുനിൽ ബാബു, സോണി പാറക്കൽ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ, ഇസ്മാഈൽ കരോളം, ജസീല മൂസ, ഹസീബ്, നസീറ റഫീഖ്, സഫ ഷൗഖ്, റാസിൻ അബ്ദുറസാഖ്, റസാക്ക് മോളൂർ, ഫായിസ മുഹമ്മദ്, എം.സി. മൊയ്തീൻ, റിയാസ് വണ്ടൂർ എന്നിവർ സംസാരിച്ചു. ശാദിയ ഷാജഹാന് സ്വാഗതവും വൈശാഖ് അരൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

