വലിയോറ സൗഹൃദ വേദി ഇഫ്താർ
text_fieldsവലിയോറ സൗഹൃദ വേദി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: വലിയോറ സൗഹൃദ വേദി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. മലസ് യർമൂക് പാർക്കിൽ നടന്ന കുടുംബ സംഗമം ഇല്യാസ് തൂമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷുക്കൂർ പൂക്കയിൽ അധ്യക്ഷത വഹിച്ചു. വേദിയുടെ നേതൃത്വത്തിൽ റിയാദ് കിങ് അബ്ദുല്ല പാർക്കിൽ ആരംഭിച്ച വ്യായാമമുറ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനാവശ്യമായ ചർച്ച നടന്നു.
ജനറൽ സെക്രട്ടറി ഇല്യാസ് തൂമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കരിം വളപ്പിൽ (ചെയർ.), ഷുക്കൂർ പൂക്കയിൽ (പ്രസി.), ഇല്യാസ് തൂമ്പിൽ (ജന. സെക്ര.), ഇക്ബാൽ കുഴിക്കാട്ടിൽ (ട്രഷ.), പി.കെ. സജ്ജാദ് (വൈ. പ്രസി.), ശംസുദ്ദീൻ പാട്ടശ്ശേരി, റാസ ബക്കർ പൂക്കയിൽ, ഇസ്ഹാഖ് തയ്യിൽ, ബൈജു പാണ്ടികശാല (ജോ. സെക്ര.), റഷീദ് വളപ്പിൽ, മുസ്തഫ, വി.കെ. അമീർ, ഷെബിൻ സിറാജ് കച്ചേരിപ്പടി, മുഷ്ത്താഖ്, സഈദ് മുതലമാട് (എക്സിക്യൂട്ടീവ് അംഗങ്ങൾ), ഇസ്ഹാഖ് തയ്യിൽ, റഷീദ് വളപ്പിൽ, പി.കെ. സജ്ജാദ് എന്നിവർ സംസാരിച്ചു. ഇഖ്ബാൽ കുഴിക്കാട്ടിൽ സ്വാഗതവും ശംസുദ്ദീൻ പാട്ടശ്ശേരി നന്ദിയും മറഞ്ഞു.

