വലിയോറ സൗഹൃദ വേദി ദമ്മാം ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsവലിയോറ സൗഹൃദ വേദി ദമ്മാം ചാപ്റ്റർ അംഗങ്ങൾ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വലിയോറ സൗഹൃദ വേദി ദമ്മാം ചാപ്റ്റർ രൂപവത്കരിച്ചു. ദമ്മാമിൽ കൂട്ടായ്മയുടെ കീഴിൽ വിപുലമായ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
ദമ്മാമിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത മേഖലകളിലുള്ള വലിയോറ ദേശക്കാരുടെ സൗഹൃദ കൂട്ടായ്മയാണ് വലിയോറ സൗഹൃദ വേദി. 15 വർഷം മുമ്പ് ജിദ്ദയിൽ ആരംഭിച്ച ഈ കൂട്ടായ്മ ഇപ്പോൾ റിയാദിലും ദമ്മാമിലും നിലവിൽ വന്നു.
എല്ലാ ജി.സി.സി രാജ്യങ്ങളിലും കൂട്ടായ്മ രൂപവത്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികൾ: മുഹമ്മദ് (ബാപ്പു) വളപ്പിൽ (പ്രസി.), ജസീല്‍ തോട്ടത്തിൽ, വി.കെ. സലിം (വൈ. പ്രസി.), അന്‍വര്‍ കാഞ്ഞിരത്തിങ്കൽ (സെക്ര.), നാസര്‍ പറങ്ങോടത്ത്, ഷഹബാസ് വളപ്പിൽ (ജോ. സെക്ര.), മുസ്തഫ കരുവാരക്കല്‍ കാളിക്കടവ് (ട്രഷ.) എന്നിവരെയും ശിഹാബ് മുല്ലപ്പള്ളി, ആസിഫ് തൂമ്പിൽ എന്നിവർ അടക്കം പത്ത് അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

