വളവന്നൂർ സ്വദേശി യാമ്പുവിൽ നിര്യാതനായി  

00:47 AM
22/07/2019

യാമ്പു: മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി  തായത്ത് പീടിയേക്കൽ അബൂബക്കർ എന്ന അബൂക്ക (54) യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഞായറാഴ്ച  വൈകുന്നേരം  ടോപ്പ് സ​െൻററിനടുത്തുള്ള വത്വനീ ബഖാലയിൽ ജോലി ചെയ്യുകയായിരുന്ന അബുവിനെ നെഞ്ചു വേദനയെ തുടർന്ന് സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടര പതിറ്റാണ്ടായി യാമ്പുവിൽ ജോലി ചെയ്യുന്നു. പരേതരായ തായത്ത് പീടിയേക്കൽ മമ്മുവി​​െൻറയും   കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്​. ഭാര്യ : ആരിഫ . മക്കൾ : ആസിർ സഹൽ , ഹസ്നിയ തെസ്നി. സഹോദരങ്ങൾ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാമ്പുവിൽ തന്നെ ഖബറടക്കാനാണ്  തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു .

Loading...
COMMENTS