Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവലപ്പാട് പ്രവാസി...

വലപ്പാട് പ്രവാസി ചാരിറ്റബ്ൾ സൊസൈറ്റി യാത്രയയപ്പ്​​

text_fields
bookmark_border
വലപ്പാട് പ്രവാസി ചാരിറ്റബ്ൾ സൊസൈറ്റി യാത്രയയപ്പ്​​
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ആ​ർ.​​ഐ. ക​ബീ​റി​ന്​ റി​യാ​ദി​ലെ വ​ല​പ്പാ​ട് പ്ര​വാ​സി ചാ​രി​റ്റ​ബ്ൾ ​സൊ​സൈ​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ 

Listen to this Article

റി​യാ​ദ്​: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ആ​ർ.​​ഐ. ക​ബീ​റി​ന്​ റി​യാ​ദി​ലെ വ​ല​പ്പാ​ട് പ്ര​വാ​സി ചാ​രി​റ്റ​ബ്ൾ ​സൊ​സൈ​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

റി​യാ​ദി​ലെ കെ​ന​ൻ ക​മ്പ​നി​യി​ൽ 32 വ​ർ​ഷം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ക​ബീ​ർ. 2004ൽ ​വ​ല​പ്പാ​ട് പ്ര​വാ​സി ചാ​രി​റ്റ​ബ്ൾ ​സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത് മു​ത​ൽ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു ക​ബീ​ർ. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. കു​ടും​ബ​സ​മേ​ത​മാ​ണ്​ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്.പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ വ​ല​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​ലീം ക​ര​യാ​മു​ട്ടം ഓ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു.

ഭാ​ര്യ ഷാ​ഹി​ന ക​ബീ​റി​നെ ഷ​മി താ​ജു​ദ്ദീ​ൻ, സി​മി​ന ആ​ഷി​ഖ്, സൈ​ര നാ​സ​ർ, നൂ​റു ഫൈ​സ​ൽ, ബോ​ജ രാ​ജു, ന​സീ​മ റ​ഹ്മ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ താ​ജു​ദ്ദീ​ൻ, ഷ​മീ​ർ, ഉ​റൈ​ദ്, പ്ര​ഹ്ലാ​ദ​ൻ, ഫൈ​സ​ൽ, രാ​ജു തൃ​ശൂ​ർ, റ​ഹ്മ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് വ​ല​പ്പാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ വ​ല​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellValappad Pravasi Charitable Society
Next Story