വടകര എൻ.ആർ.ഐ ഫോറം ചരിത്രകാരൻ പി. ഹരീന്ദ്രനാഥിന് സ്വീകരണം നൽകി
text_fieldsവടകര എൻ.ആർ.ഐ ഫോറം പി. ഹരീന്ദ്രനാഥിന് സ്വീകരണം നൽകുന്നു
റിയാദ്: ഹ്രസ്വസന്ദർശനാർത്ഥം സൗദിലെത്തിയ പ്രമുഖ ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് വടകര എൻ.ആർ.ഐ ഫോറം റിയാദ് ചാപ്റ്റർ ഊഷ്മളമായ സ്വീകരണം നൽകി. മൻസൂറയിലെ അൽ മദീന ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ സി.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അൽ മദീന ഗ്രൂപ് ചെയർമാൻ വി.പി. സലിം ഹരീന്ദ്രനാഥിനെ പൊന്നാടയണിയിച്ചു. ടി.വി.സി.സലാമിന് തന്റെ പുതിയ ചരിത്രഗ്രന്ഥമായ മഹാത്മാഗാന്ധി : കാലവും കർമപർവവും പി. ഹരീന്ദ്രനാഥ് സമ്മാനിച്ചു. ടി.പി. റഷീദ്, എം.പി. വൈജയന്തി, സജന ടീച്ചർ, മുഹമ്മദ് കുന്നത്ത്, ടി.കെ. സലിം, മുഹമ്മദ് പുത്തൻപുരയിൽ, സി. സലിം എന്നിവർ ആശംസകൾ നേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളായ കുട്ടികൾക്ക് പി.ഹരീന്ദ്രനാഥ് ഉപഹാരങ്ങൾ നൽകി. പുഷ്പരാജ് പയ്യോളി സ്വാഗതവും ഫൈസൽ മണപ്രത്ത് നന്ദിയും പറഞ്ഞു.

