Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ക്​​സി​ൻ...

വാ​ക്​​സി​ൻ ബോ​ധ​വ​ത്ക​ര​ണം: യാംബു ആരോഗ്യമന്ത്രാലയം പ്രചാരണകാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
വാ​ക്​​സി​ൻ ബോ​ധ​വ​ത്ക​ര​ണം: യാംബു ആരോഗ്യമന്ത്രാലയം പ്രചാരണകാമ്പയിൻ ആരംഭിച്ചു
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം യാം​ബു മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന വാ​ക്​​സി​ൻ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യ സം​ശ​യ നി​വാ​ര​ണ കേ​ന്ദ്രം

യാം​ബു: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​നും അ​വ​യെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ അ​ക​റ്റാ​നും ല​ക്ഷ്യം​വെ​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം യാം​ബു ത​ല പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. 'വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ച് എ​ന്നോ​ട് ചോ​ദി​ക്കൂ' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​വും ആ​ശ​ങ്ക​യും തീ​ർ​ക്കാ​ൻ കാ​മ്പ​യി​ൻ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യാം​ബു ഗ​വ​ർ​ണ​റേ​റ്റി​ലെ മു​ഴു​വ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​ന്​ പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്​​ക്കും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ക്സി​നേ​ഷ​ൻ സെൻറ​റു​ക​ൾ വ​ഴി ന​ട​ത്തു​ന്ന പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്താ​നും വാ​ക്സി​നു​ക​ളെ​ക്കു​റി​ച്ച്​ അ​ഭ്യൂ​ഹ​ങ്ങ​ൾ ഇ​ല്ലാ​യ്​​മ ചെ​യ്യാ​നും കാ​മ്പ​യി​ൻ ല​ക്ഷ്യം വെ​ക്കു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ര​ണ്ടു ഡോ​സ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തേ​ണ്ട​തി​െൻറ​യും പു​തു​ക്കി​യ ആ​രോ​ഗ്യ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കേ​ണ്ട​തി​െൻറ​യും ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ലാ​ണ്​ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ല​ഘു​ലേ​ഖ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നും മ​ന്ത്രാ​ല​യം ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം, രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ വാ​ക്​​സി​നു​ക​ളു​ടെ ഇ​ന​ങ്ങ​ൾ, വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ഭാ​ഗ​ങ്ങ​ൾ, കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാം എ​ന്നി​വ​യെ കു​റി​ച്ച്​ അ​വ​ബോ​ധം ന​ൽ​കാ​ൻ പ്ര​ധാ​ന മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളി​ൽ പ്ര​ത്യേ​കം സം​ശ​യ നി​വാ​ര​ണ കോ​ർ​ണ​ർ ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine Awareness
News Summary - Vaccine Awareness: Yambu Health Ministry launches campaign
Next Story