അഞ്ചു മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങി
text_fieldsജിദ്ദ: സൗദിയിൽ അഞ്ചു മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ സിഹത്തി, തവക്കൽനാ ആപ്പുകൾ മുഖേന വാക്സിനേഷൻ ബുക്കിങ് നടത്തണം. കുട്ടികളുടെ വാക്സിൻ ഡോസ് മുതിർന്നവരുടെ ഡോസിന്റെ നേർ പകുതിയായിരിക്കുമെന്നും ഇത് രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും നൽകുകയെന്നും ആരോഗ്യ സഹമന്ത്രി ഡോ. അബ്ദുല്ല അസീരി നേരത്തേ അറിയിച്ചിരുന്നു. ഫൈസർ വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുക. കോവിഡ് ബാധിച്ച കുട്ടികളുടെ മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ വളരെ കുറവാണ്. അവരിൽ ഒരു ചെറിയ കൂട്ടം മാത്രമേ ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുള്ളൂ. പ്രായമായവരോടൊപ്പം താമസിക്കുന്നവർ എന്നത് പരിഗണിച്ചാണ് കുട്ടികൾക്കുകൂടി വാക്സിൻ വിതരണം ചെയ്യുന്നത്. ഗുരുതര രോഗങ്ങൾ തടയുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ വാക്സിൻ ഡോസുകളുടെ വിതരണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

