ഹറമുകളിൽ പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധം
text_fieldsമക്ക: ഇരുഹറം കാര്യാലയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരും ജീവനക്കാരും കോവിഡ് കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന കർശനമായി നടപ്പാക്കാൻ തുടങ്ങി. ഇരുഹറം കാര്യാലയത്തിന് കീഴിലെ സുരക്ഷാവിഭാഗമാണ് പ്രധാന ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആരോഗ്യ മുൻകരുതൽ പരിശോധന നടപടികൾ കടുപ്പിച്ചിരിക്കുന്നത്.
പ്രവേശന കവാടങ്ങളിൽ 'തവക്കൽന' ആപ്ലിക്കേഷനിലെ ഇമ്യൂൺ സ്റ്റാറ്റസ് ഉറപ്പുവരുത്താനും അതില്ലാത്തവരെ തടയാനും വേണ്ട എല്ലാനടപടികളും സ്വീകരിച്ചതായി ഇരുഹറം കാര്യാലയ സുരക്ഷ വിഭാഗം മേധാവി ഫാഇസ് അൽഹാരിസി പറഞ്ഞു. മുഴുവനാളുകളും ആരോഗ്യമുൻകരുതൽ പാലിച്ചിരിക്കണം.
ഹറമിനുള്ളിലും പുറത്ത് മുറ്റങ്ങളിലും ആരോഗ്യമുൻകരുതൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ്, അൽഹറമൈൻ എക്സിബിഷൻ കെട്ടിടം, ഹറം ലൈബ്രറി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലും പരിശോധനയുണ്ടാകുമെന്നും സുരക്ഷ വിഭാഗം മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

