സൗദിയിൽ വാക്സിനേഷൻ മൂന്നു കോടി ഡോസ് കവിഞ്ഞു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വാക്സിനേഷൻ മൂന്നു കോടി കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതുവരെ 30,236,223 ഡോസ് വാക്സിനേഷനാണ് രാജ്യത്ത് സ്വദേശികളിലും വിദേശികളിലുമായി വിതരണം പൂർത്തിയായത്.ഇതിൽ രണ്ടു കോടി ഒന്നാം ഡോസും ഒരു കോടി രണ്ടാം ഡോസുമാണ്.
പ്രായാധിക്യമുള്ളവരിൽ ഒന്നരകോടി ഡോസുകൾ വിതരണം നടത്തിയിട്ടുണ്ട്.കഴിഞ്ഞവർഷം ഡിസംബർ 17 മുതലാണ് സൗദിയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ശേഷം 2021 ഫെബ്രുവരി 18 മുതൽ രണ്ടാംഘട്ടം ആരംഭിച്ചതോടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വാക്സിൻ വിതരണത്തിന് സൗകര്യം ഒരുക്കിയിരുന്നു. അഞ്ഞൂറോളം കേന്ദ്രങ്ങൾ വഴിയാണ് നിലവിൽ സൗദിയിൽ വാക്സിൻ വിതരണം പുരോഗമിക്കുന്നത്.

