ഹജ്ജ്​ വാക്​സിനേഷൻ ക്യാമ്പ്​ 

11:40 AM
07/08/2018

മക്ക: ഒ.ഐ.സി.സി ഹജ്ജ് സെല്ലും മക്ക അൽനൂർ സ്‌പെഷ്യലാലിറ്റി ഹോസ്പിറ്റലും സംയുക്താഭിമുഖ്യത്തിൽ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് അൽനൂർ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോഡിനേറ്റർ മുഹമ്മദ് അബ്്ദുൽ മോഹി സിദ്ദിഖി ഉദ്ഘാടനം ചെയ്തു. അസീസിയ ട്രാൻസ്‌പോർട്ട് ഇൻചാർജ് സുലൈമാൻ വാക്സിനേഷൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, റഷീദ് തൃശ്ശൂർ, നിസാം കായംകുളം, ഷെമീർ കരുനാഗപ്പള്ളി, ഖാദർ കുന്നിക്കോട്, ഫവാസ് കുളക്കട, ഷാഹിർ തൃശ്ശൂർ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ അൽനൂർ ഹോസ്പിറ്റൽ പ്രതിരോധ വിഭാഗം മേധാവി അബ്്ദുൽ റഹ്​മാൻ അസീരി, നഴ്്സ് സാറ, ഒ.ഐ.സി.സി മെഡിക്കൽ വിങ്ങ് കോർഡിനേറ്റേർ നിസാ നിസാം, ജെസിൻ കരുനാഗപ്പള്ളി, ജെയിസ് ഓച്ചിറ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
photo
 

Loading...
COMMENTS