ഉത്തർപ്രദേശ് സ്വദേശി ജുബൈലിൽ മരിച്ചു; അന്ത്യവിശ്രമം സൗദി മണ്ണിൽ
text_fieldsമുഹമ്മദ് അയ്യൂബ് മുഹമ്മദ് സിദ്ദീഖ്
ജുബൈൽ: ഉത്തർപ്രദേശ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. അസംഗഢ് സ്വദേശി മുഹമ്മദ് അയ്യൂബ് മുഹമ്മദ് സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലായിരുന്നു ഇദ്ദേഹം.
ശക്തമായ വയറുവേദനയും വിട്ടുമാറാത്ത ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ നിർമാണ മേഖലയിൽ ദീർഘകാലമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
മുഹമ്മദ് സിദ്ദിഖിന്‍റെയും നൂർജഹാൻ ബാനുവിന്‍റെയും മകനാണ്. ഭാര്യ: റസിയ ബാനു. അനം ഏക മകളാണ്. നിലവിൽ മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

