Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ത്ത​ർ​പ്ര​ദേ​ശ്...

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു

text_fields
bookmark_border
ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം   നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു
cancel
camera_alt

ന​ജ്‌​റാ​നി​ൽ മ​രി​ച്ച ബ​ബു​ലൂ ഗം​ഗാ​റാം

ന​ജ്റാ​ൻ: സൗ​ദി​യി​ലെ​ത്തി​യ ദി​വ​സം രാ​ത്രി റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്വ​ദേ​ശി​യാ​യ ബ​ബു​ലൂ ഗം​ഗാ​റാ​മി​ന്റെ (38) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

ര​ണ്ടു മാ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം പു​തി​യ വി​സ​യി​ൽ തൊ​ഴി​ൽ തേ​ടി ന​ജ്‌​റാ​നി​ൽ എ​ത്തി​യ​ത്. ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ല​ഖ്നോ​വി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. നാ​ട്ടു​കാ​ര​നാ​യ സു​രേ​ഷ് സ​ഹ​നി എ​ന്ന ആ​ളി​ന്റെ പേ​രി​ൽ വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​വ​ർ ഓ​ഫ് അ​റ്റോ​ണി കൊ​ടു​ക്കു​ക​യും ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം ഇ​തി​നാ​യു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

ശേ​ഷം ഗം​ഗാ​റാ​മി​നെ നാ​ട്ടി​ൽ​നി​ന്ന് ക​യ​റ്റി​വി​ട്ട ട്രാ​വ​ൽ​സ് ഉ​ട​മ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം പ്ര​തി​ഭ സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​റും ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അം​ഗ​വു​മാ​യ അ​നി​ൽ രാ​മ​ച​ന്ദ്ര​ന്റെ പേ​രി​ൽ പു​തി​യ പ​വ​ർ ഓ​ഫ് അ​റ്റോ​ണി വ​രു​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സൗ​ദി​യി​ൽ എ​ത്തി​യ​തി​നു​ശേ​ഷം സ്പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ സ്പോ​ൺ​സ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് എം​ബാ​മി​ങ് ഫീ​സും എ​യ​ർ കാ​ർ​ഗോ ഫീ​സും വ​ഹി​ച്ച് മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttar Pradesh
News Summary - Uttar Pradesh native died in saudi
Next Story