Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഡി​ജി​റ്റ​ൽ...

‘ഡി​ജി​റ്റ​ൽ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് മ​ക്ക​ളെ മോ​ചി​പ്പി​ക്കാ​ൻ അ​വ​ധി​ക്കാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം’

text_fields
bookmark_border
‘ഡി​ജി​റ്റ​ൽ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് മ​ക്ക​ളെ മോ​ചി​പ്പി​ക്കാ​ൻ അ​വ​ധി​ക്കാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം’
cancel
camera_alt

ഡി​ജി​റ്റ​ൽ ത​ട​വ​റ​യി​ലെ അ​വ​ധി​ക്കാ​ലം’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ ശി​ഹാ​ബ് സ​ല​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ഗ​ൾ​ഫി​ൽ വ​രാ​നി​രി​ക്കു​ന്ന അ​വ​ധി​ക്കാ​ലം കു​ട്ടി​ക​ളെ ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​നി​ൽ (ഡി​ജി​റ്റ​ൽ ത​ട​വ​റ) നി​ന്ന് മോ​ചി​പ്പി​ക്കാ​നു​ള്ള മി​ക​ച്ചൊ​രു അ​വ​സ​ര​മാ​യി ര​ക്ഷി​താ​ക്ക​ൾ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ബോ​ധ​ക​ൻ ഷി​ഹാ​ബ് സ​ല​ഫി ഉ​ണ​ർ​ത്തി. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ൽ ‘ഡി​ജി​റ്റ​ൽ ത​ട​വ​റ​യി​ലെ അ​വ​ധി​ക്കാ​ലം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സ​ലോ​ക​ത്ത് പൊ​തു​വെ അ​വ​ധി​ക്കാ​ല​മാ​യാ​ൽ രാ​ത്രി​യി​ൽ ഒ​രു​പാ​ട് ഉ​റ​ക്ക​മൊ​ഴി​യു​ക​യും പി​ന്നീ​ട് പ​ക​ൽ സ​മ​യം മു​ഴു​വ​ൻ ഉ​റ​ങ്ങി​ത്തീ​ർ​ക്കു​ക​യും ചെ​യ്യു​ന്ന മോ​ശം ശീ​ല​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത്ത​രം രീ​തി​ക​ളൊ​ക്കെ പൂ​ർ​ണ​മാ​യും മാ​റ്റി​നി​ർ​ത്തി, മി​ക​ച്ചൊ​രു അ​വ​ധി​ക്കാ​ലം പ്ലാ​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണം. അ​ങ്ങ​നെ ചെ​യ്താ​ൽ അ​വ​ധി​ക്കാ​ലം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും കു​ട്ടി​ക​ളി​ൽ പോ​സി​റ്റീ​വാ​യ വ​ലി​യൊ​രു മാ​റ്റം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും.

എ​ന്നാ​ൽ, ഇ​ത്ത​രം പ്ലാ​നു​ക​ൾ ത​യാ​റാ​ക്കു​മ്പോ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ മാ​ത്രം കു​ട്ടി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. പ​ക​രം അ​വ​രു​ടെ ഇ​ഷ്​​ട​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​ക്ക​ളു​ടെ താ​ല്പ​ര്യ​ങ്ങ​ളി​ൽ അ​വ​രു​ടെ ഭാ​വി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ, അ​തി​െൻറ ദോ​ഷ​വ​ശ​ങ്ങ​ൾ സ്നേ​ഹ​ത്തോ​ടെ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ ഉ​ണ​ർ​ത്തു​ന്ന ക്രി​യാ​ത്മ​ക​മാ​യ ഒ​രു പ്ലാ​ൻ ആ​യി​രി​ക്ക​ണം അ​വ​ധി​ക്കാ​ല​ത്തി​നാ​യി ത​യ്യാ​റാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​മീ​ൻ പ​ര​പ്പ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenVacationdigital addiction
News Summary - Utilize the vacation period to free children from digital addiction
Next Story