മണ്ണെണ്ണ ഹീറ്റർ ഉപയോഗം; സുരക്ഷ മാനദണ്ഡം പാലിക്കണം -സിവിൽ ഡിഫൻസ്
text_fieldsറിയാദ്: മണ്ണെണ്ണ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷ നടപടിക്രമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്.വീടിന് പുറത്ത് ഹീറ്ററിൽ ഇന്ധനം നിറക്കുക, കുട്ടികൾ അതിൽ അടുക്കുകയോ കളിക്കുകയോ ചെയ്യുന്നത് തടയുക, വീട്ടിൽനിന്ന് പുറത്തുപോകുമ്പോഴോ ഉറങ്ങാൻ പോകുമ്പോഴോ അത് ഓഫ് ചെയ്യുക, ഫർണീച്ചറുകളിൽനിന്നും നടപ്പാതകളിൽനിന്നും അകലെ സുരക്ഷിതമായ സ്ഥലത്ത് വയ്ക്കുക എന്നീ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രസിദ്ധീകരിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി റിയാദ്, മക്ക, മദീന, കിഴക്കൻ മേഖലകളിൽ 911 എന്ന നമ്പറിലും സൗദിയുടെ മറ്റ് ഭാഗങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

