Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രംപി​െൻറ​ സന്ദർശനം:...

ട്രംപി​െൻറ​ സന്ദർശനം: സൗദി- യുഎസ്​ പുതിയ ആയുധ കരാർ തയറാവുന്നു 

text_fields
bookmark_border
ട്രംപി​െൻറ​ സന്ദർശനം: സൗദി- യുഎസ്​ പുതിയ ആയുധ കരാർ തയറാവുന്നു 
cancel
ജിദ്ദ: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​െൻറ സൗദി സന്ദർശനത്തോടനുബന്ധിച്ച്​ ഇരു രാജ്യങ്ങളും തമ്മിൽ പതിനായിരക്കണക്കിന്​ ബില്യൺ ഡോളറി​​െൻറ ആയുധകരാർ ഒപ്പുവെക്കാൻ സാധ്യത​. അത്യാധുനിക മിസൈൽ ഉൾപെടെയുള്ള ആയുധങ്ങൾ സൗദിക്ക്​ വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാറിലാണ്​ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയെന്ന്​ ​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. 2015^ൽ  11.5 ബില്യൺ ഡോറളി​​െൻറ യുദ്ധക്കപ്പൽ സൗദിക്ക്​ വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെക്കാൻ ​നടപടികളായിരുന്നെങ്കിലും അവസാന നിമിഷം മുടങ്ങിയിരുന്നു. ഇതടക്കം പഴയ  ഇടപാടുകളും പുതിയ കരാറിൽ വരുമെന്നാണ്​ റിപ്പോർട്ട്​. 
സൗദി അറേബ്യക്ക് 300 ദശലക്ഷം ഡോളറി​െൻറ ആയുധ ഇടപാടിന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപി​െൻറ അനുമതി ലഭിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിങ്​ടൺ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ശത്രുപക്ഷത്തേക്ക് അതീവകൃത്യതയോടെ തൊടുത്തുവിടാൻ ശേഷിയുള്ള മിസൈൽ ടെക്നോളജി പാക്കേജ് സൗദിക്ക് നൽകാനാണ് ട്രംപ് അനുമതി നൽകിയത്. ഇതെല്ലാം പുതിയ കരാറിൽ ഉ​ൾപെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്​.
  രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ മാർച്ചിൽ അമേരിക്ക സന്ദർശിച്ചപ്പോൾതന്നെ വൻകിടആയുധ ഇടപാടി​​െൻറ കരാർ നടപടികൾക്ക്​ തുടക്കമായിരുന്നു. മധ്യപൗരസ്​ത്യ ദേശത്തെ പ്രതിരോധ രംഗത്ത് തന്ത്രപ്രധാന റോളാണ് സൗദി അറേബ്യക്കുള്ളത് എന്നും ഇരവരുടെയും  സംഭാഷണത്തിൽ വ്യക്തമാക്കിയരുന്നു. 
ട്രംപ്​ അധികാരമേറ്റ ശേഷമുള്ള ആദ്യവിദേശ സന്ദർശനം സൗദിയിലേക്കാണ്​. അ​ദ്ദേഹം തന്നെയാണ്​ കഴിഞ്ഞ ദിവസം സന്ദർശനവിവരം ഒൗദ്യോഗികമായി സ്​ഥിരീകരിച്ചത്​. ഇൗ മാസം അവസാനമാണ്​ ട്രംപ്​ സൗദി സന്ദർശിക്കുന്നത്​. എട്ട് പതിറ്റാണ്ട് പിന്നിടുന്ന സൗഹൃദമാണ്​ സൗദിക്ക്​ അമേരിക്കയുമായുള്ളത്​.
ഡൊണാൾഡ്​ ട്രംപി​​െൻറ സൗദി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉൗഷ്​മളമാക്കുന്നതോടൊപ്പം മുസ്​ലീംലോകത്ത്​ നിലനിൽക്കുന്ന ‘​ട്രംപ്​ ഭീതി’ ഇല്ലാതാവുമെന്നും​ വിലയിരുത്തപ്പെടുന്നുണ്ട്​. 
ഒബാമ ഭരണത്തി​​െൻറ അവസാന കാലത്ത് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ട്രംപി​​​െൻറ  സന്ദര്‍ശനത്തോടെ ശക്തമാകും.  ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മേഖലയിലെ പ്രധാന സുരക്ഷ, രാഷ്​ട്രീയ വിഷയങ്ങളും ട്രംപി​​െൻറ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. ഐ.എസ് ഭീകരതെ ഇല്ലാതാക്കലും യമന്‍, സിറിയ പ്രശ്ന പരിഹാരവും പ്രധാന അജണ്ടയാവും. അതോടൊപ്പം അറബ് -ഇസ്​ലാമിക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തലും  ട്രംപി​​െൻറ സന്ദര്‍ശന ലക്ഷ്യമാണ്. 
തീവ്രവാദത്തിനെതിരായ ഇരു രാജ്യങ്ങളുടെയും പോരാട്ടം ശക്തിപ്പെടുത്തുന്നതാവും ട്രംപി​​െൻറ സന്ദര്‍ശനമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രതികരിച്ചിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - US
Next Story