Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യക്ക് 900...

സൗദി അറേബ്യക്ക് 900 കോടി ഡോളറി​െൻറ പാട്രിയറ്റ് മിസൈലുകൾ നൽകാൻ അമേരിക്ക

text_fields
bookmark_border
സൗദി അറേബ്യക്ക് 900 കോടി ഡോളറി​െൻറ പാട്രിയറ്റ് മിസൈലുകൾ നൽകാൻ അമേരിക്ക
cancel
Listen to this Article

റിയാദ്​: സൗദി അറേബ്യക്ക് അത്യാധുനിക പാട്രിയറ്റ് മിസൈലുകളും അനുബന്ധ സൈനിക ഉപകരണങ്ങളും വിൽക്കുന്നതിനുള്ള കരാറിന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകി. ഏകദേശം 900 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന കരാറിനാണ് പെൻറഗൺ പച്ചക്കൊടി കാട്ടിയത്.

730 PAC-3 MSE മിസൈലുകൾ വാങ്ങാനാണ് സൗദി അറേബ്യ അപേക്ഷ നൽകിയത്. പ്രമുഖ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ആണ് ഈ കരാറിന് നേതൃത്വം നൽകുന്നത്.

ഡിഫൻസ് സെക്യൂരിറ്റി കോപ്പറേഷൻ ഏജൻസി ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം യുഎസ് കോൺഗ്രസിനെ അറിയിച്ചു കഴിഞ്ഞു. മിസൈലുകൾക്ക് പുറമെ സൗദിയുടെ നിലവിലുള്ള പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുന്നു:

നിലവിലുള്ള പാട്രിയറ്റ് ലോഞ്ചറുകളിൽ നിന്ന് അത്യാധുനിക PAC-3 MSE മിസൈലുകൾ തൊടുക്കാൻ സാധിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ കിറ്റുകൾ, ഓട്ടോമേറ്റഡ് ലോജിസ്​റ്റിക്സ് സിസ്​റ്റം, സോഫ്റ്റ്‌വെയർ മാനേജ്‌മെൻറ്​, മെയിൻറനൻസ് ഉപകരണങ്ങൾ എന്നിവയും യു.എസ്​ നൽകും.

ടെസ്​റ്റിങ്ങിനും പരിശീലനത്തിനുമുള്ള ടെലിമെട്രി ഉപകരണങ്ങൾ, റിപ്പയർ പാർട്സുകൾ, സാങ്കേതിക സഹായം എന്നിവയും ഇതിൽ ഉൾപ്പെടും.

ഈ കരാർ മിഡിൽ ഈസ്​റ്റിലെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തില്ലെന്നും അമേരിക്കയുടെ സ്വന്തം പ്രതിരോധ സന്നദ്ധതയെ ബാധിക്കില്ലെന്നും പെൻറഗൺ പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സൗദി അറേബ്യയെ പ്രാപ്തമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUSASaudi Arabia
News Summary - US to provide $9 billion worth of Patriot missiles to Saudi Arabia
Next Story