യമൻ സമാധാന ശ്രമങ്ങൾ തകർക്കപ്പെടരുത്^യു.എസ് സ്റ്റേറ്റ് സെക്രട്ടറി
text_fieldsറിയാദ്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി സന്ദർശനം പൂർത്തിയാക്കി മടങ്ങി. സൽമാൻ രാജാവുമായ ും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യമന്‍ പ്രശ്ന പരിഹാരം തകര്‍ക്കാനുള്ള ശ് രമങ്ങള്‍ തടഞ്ഞ് സമാധാനം പുനഃസ്ഥാപിക്കണമെന്ന് മൈക് പോംപിയോ കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു. ഇറാനെതിരായ നീക ്കം, ഖശോഗിയുടെ കൊലപാതകം, ഖത്തർ എന്നിവ ചർച്ചാവിഷയമായി. കുടുംബാംഗത്തിെൻറ മരണത്തെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി പോംപിയോ സൗദിയിൽ നിന്ന് യു.എസിലേക്ക് മടങ്ങി.
സല്‍മാന്‍ രാജാവുമായി 35 മിനിറ്റും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മുക്കാല്‍ മണിക്കൂറുമാണ് മൈക് പോംപിയോ ചര്‍ച്ച നടത്തിയത്. ഉഭയകക്ഷി വിഷയങ്ങളും പശ്ചിമേഷ്യന്‍ രാഷ്ട്രീയവും കൂടിക്കാഴ്ചയില്‍ വന്നു. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യം വെച്ച് സ്വീഡന്‍ കരാര്‍ പ്രാബല്യത്തിലാണ്. ഇത് ലംഘിക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും ഉടന്‍ രാഷ്ട്രീയ പരിഹാരം വേണമെന്നും
പോംപിയോ ആവശ്യപ്പെട്ടു. ഇറാനെതിരായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യമാണ് പോംപിയോയുടെ സന്ദർശനം. ഇതിെൻറ ഭാഗമായി കുവൈത്ത് സന്ദര്‍ശനത്തില്‍ ഖത്തര്‍ വിഷയം സജീവമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുംബാംഗത്തിെൻറ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി കുവൈത്ത് സന്ദര്‍ശനം പോംപിയോ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
