Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സ സംഘർഷം...

ഗസ്സ സംഘർഷം ലഘൂകരിക്കാൻ സാധ്യതകൾ തേടി അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി റിയാദിൽ

text_fields
bookmark_border
Anthony Blinken
cancel

ജിദ്ദ: ഗസ്സയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ സൗദിയിലെത്തി. ഈ വിഷയത്തിൽ അറബ് മേഖലയിലാകെ നടത്തുന്ന​ പര്യടനത്തി​െൻറ ഭാഗമായി വെള്ളിയാഴ്​ച രാത്രിയാണ്​ അദ്ദേഹം റിയാദിൽ വിമാനമിറങ്ങിയത്​.

ഖത്തറിൽ നിന്ന്​​ സൗദിയിലെത്തിയ അദ്ദേഹം ഇന്ന്​ സൗദി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്​ച നടത്തും​. സംഘർഷം പടരുന്നത് തടയാനും ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയൻമാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ സാധ്യമാക്കാനും സഹായിക്കുന്നതിനുള്ള ശ്രമങ്ങളിൽ പശ്ചിമേഷ്യയിലെയും അറബ്​ മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ്​ സെക്രട്ടറിയുടെ പര്യടനമെന്ന്​ സ്​റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ്​ വക്താവ് മാറ്റ് മില്ലർ കഴിഞ്ഞദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമനും ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബാസുമായും ആൻറണി ബ്ലിങ്കൺ വെള്ളിയാഴ്​ച കൂടിക്കാഴ്​ച നടത്തിയിരുന്നു. പിന്നീട്​ ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ അൽതാനിയുമായും ചർച്ച നടത്തിയ ശേഷമാണ്​ റിയാദിലെത്തിയിരിക്കുന്നത്​. ഫലസ്​തീൻ ഇസ്രായേൽ സംഘർഷം ആരംഭിച്ച്​ ഏഴാമത്തെ ദിവസമാണ്​ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ അറബ്​ പര്യാടനം. ഒരൊറ്റ ദിവസത്തിലാണ്​ നാല്​ രാജ്യങ്ങൾ സന്ദർശിച്ചത്​.

ഗസ്സയിൽ നിന്ന് പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങൾ തള്ളിക്കളയുന്നതായും അവിടെയുള്ള പ്രതിരോധമില്ലാത്ത സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും സൗദി അറേബ്യ വെള്ളിയാഴ്​ച വ്യക്തമാക്കിയതിന്​ തൊട്ടുപിന്നാലെയാണ്​ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictUS Secretary of StateAnthony Blinken
News Summary - US Secretary of State Anthony Blinken is in Riyadh
Next Story