Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എസ് കോൺസൽ ജനറൽ...

യു.എസ് കോൺസൽ ജനറൽ യാംബു റോയൽ കമീഷൻ സന്ദർശിച്ചു

text_fields
bookmark_border
യു.എസ് കോൺസൽ ജനറൽ യാംബു റോയൽ കമീഷൻ സന്ദർശിച്ചു
cancel
camera_alt

യു.​എ​സ് കോ​ൺ​സ​ൽ ജ​ന​റ​ൽ ഫാ​രി​സ് അ​സ​ദ് യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

യാം​ബു: ജി​ദ്ദ​യി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഫാ​രി​സ്​ അ​സ​ദ്​ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ, യാം​ബു ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്​ ആ​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. റോ​യ​ൽ ക​മീ​ഷ​ൻ ആ​ക്ടി​ങ് സി.​ഇ.​ഒ എ​ൻ​ജി. ഹാ​നി ബി​ൻ അ​ബ്​​ദു​റ​ഹ്‌​മാ​ൻ അ​ൽ ഉ​വൈ​ദ, ചേം​ബ​ർ മേ​ധാ​വി അ​ഹ​മ്മ​ദ് അ​ൽ ശ​ഖ്​​ദ​ലി എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സൗ​ദി​യും അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​െൻറ കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്തു. യാം​ബു​വി​ലെ​ത്തി​യ കോ​ൺ​സു​ലേ​റ്റ് പ്ര​തി​നി​ധി​ക​ളെ റോ​യ​ൽ ക​മീ​ഷ​നി​ലെ​യും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് സ​മു​ച്ച​യ​ത്തി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സാ​ധ്യ​മാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ന​ട​ന്നു. വ്യ​വ​സാ​യ​ന​ഗ​ര​ത്തി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. സൗ​ദി​യു​ടെ ദേ​ശീ​യ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ 'വി​ഷ​ൻ 2030' ല​ക്ഷ്യം​വെ​ക്കു​ന്ന ബ​ഹു​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ധാ​ര​ണ​യാ​യി.

റോ​യ​ൽ ക​മീ​ഷ​ൻ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും വ​മ്പി​ച്ച കു​തി​പ്പ് രാ​ജ്യ​ത്ത് പ്ര​ക​ട​മാ​ക്കാ​ൻ ഇ​ത് വ​ഴി​വെ​ക്കു​മെ​ന്നും യു.​എ​സ് കോ​ൺ​സ​ൽ ജ​ന​റ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ദി-​അ​മേ​രി​ക്ക​ൻ വ്യാ​പാ​ര സ​ഹ​ക​ര​ണ​ത്തി​െൻറ ച​ക്ര​വാ​ള​ങ്ങ​ൾ വി​ശാ​ല​മാ​ക്കാ​ന​ും പു​തി​യ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ​ക്കും നി​ക്ഷേ​പ​ത്തി​നും കൂ​ടു​ത​ൽ അ​വ​സ​രം ഒ​രു​ക്കാ​നും യു.​എ​സ് കോ​ൺ​സ​ൽ ജ​ന​റ​ലി​െൻറ സ​ന്ദ​ർ​ശ​നം വ​ഴി​വെ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യാം​ബു ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് മേ​ധാ​വി അ​ഹ​മ്മ​ദ് അ​ൽ ശ​ഖ്​​ദ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Consul
News Summary - US Consul General Yambu visits Royal Commission
Next Story