Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയെ...

സൗദിയെ പിന്തുണക്കേണ്ടത്​ അമേരിക്കയുടെ പ്രതിബദ്ധത -ജോ ബൈഡൻ

text_fields
bookmark_border
സൗദിയെ പിന്തുണക്കേണ്ടത്​ അമേരിക്കയുടെ പ്രതിബദ്ധത -ജോ ബൈഡൻ
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വും ജോ ​ബൈ​ഡ​നും

ജി​ദ്ദ: സൗ​ദി​യെ പി​ന്തു​ണ​ക്കേ​ണ്ട​തും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​യും ഭൂ​മി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഒ​പ്പം നി​ൽ​ക്കേ​ണ്ട​തും ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി ഫോ​ണി​ൽ സം​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ ബൈ​ഡ‍‍െൻറ പ്ര​തി​ബ​ദ്ധ​ത​യെ സ​ൽ​മാ​ൻ രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു.

അ​മേ​രി​ക്ക​യും സൗ​ദി​യും ത​മ്മി​ലെ ച​രി​ത്ര​പ​ര​വും ത​ന്ത്ര​പ്ര​ധാ​ന​വു​മാ​യ ബ​ന്ധ​വും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​‍െൻറ പ്രാ​ധാ​ന്യ​വും ഇ​രു​വ​രും സം​ഭാ​ഷ​ണ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​രു​കൂ​ട്ട​രു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന്​ മേ​ഖ​ല​യി​ലും ലോ​ക​ത്തും സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യ​ത്തി​ന്​ സം​ഭാ​ഷ​ണം ഊ​ന്ന​ൽ ന​ൽ​കി.

ഭീ​ക​ര​ത​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സം​യു​ക്ത സു​ര​ക്ഷ സ​ഹ​ക​ര​ണം തു​ട​രു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ​വേ​ണം. അ​തി​‍െൻറ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

പ്ര​തി​രോ​ധം ഉ​റ​പ്പാ​ക്കു​ക​യും അ​തു​വ​ഴി രാ​ജ്യ​ത്തി​‍െൻറ​യും മേ​ഖ​ല​യു​ടെ​യും സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ച​ർ​ച്ച ചെ​യ്തു.

ഇ​റാ​ൻ ആ​ണ​വാ​യു​ധം സ്വ​ന്ത​മാ​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ട​യാ​നു​ള്ള അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ശ്ര​മ​ങ്ങ​ൾ​ക്ക് സൗ​ദി​യു​ടെ പി​ന്തു​ണ രാ​ജാ​വ്​ ഉ​റ​പ്പു​ന​ൽ​കി.

മേ​ഖ​ല​യി​ൽ ഇ​റാ​‍െൻറ സാ​യു​ധ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നേ​രി​ടാ​ൻ സം​യു​ക്ത ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ് സൂ​ചി​പ്പി​ച്ചു.

മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ്വാ​ര​സ്യ​ത്തി​‍െൻറ എ​ല്ലാ കാ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നും സം​ഭാ​ഷ​ണം തു​ട​രാ​നു​മു​ള്ള താ​ൽ​പ​ര്യ​വും രാ​ജാ​വ് എ​ടു​ത്തു​പ​റ​ഞ്ഞു. യ​മ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ​യും വി​ക​സ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും അ​വ​ർ​ക്കു​ള്ള മാ​ന​വി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നും സൗ​ദി​ക്കു​ള്ള താ​ൽ​പ​ര്യം രാ​ജാ​വ്​ പ്ര​ക​ടി​പ്പി​ച്ചു.

യ​മ‍‍െൻറ രാ​ഷ്ട്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി സൗ​ദി ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളെ​യും അ​വി​ടെ സ​മ​ഗ്ര​മാ​യ ഒ​രു രാ​ഷ്ട്രീ​യ പ​രി​ഹാ​രം സാ​ധ്യ​മാ​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ത്തെ​യും കു​റി​ച്ചും സ​ൽ​മാ​ൻ രാ​ജാ​വ് ജോ ​ബൈ​ഡ​നോ​ട്​ പ​റ​ഞ്ഞു.

ലോ​ക എ​ണ്ണ​വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യ​വും ഇ​തി​ൽ ച​രി​ത്ര​പ​ര​മാ​യ 'ഒ​പെ​ക് പ്ല​സ്' ക​രാ​റി​‍െൻറ പ​ങ്കും അ​ത് നി​ല​നി​ർ​ത്തേ​ണ്ട​തി​‍െൻറ പ്രാ​ധാ​ന്യ​വും സ​ൽ​മാ​ൻ രാ​ജാ​വ് എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenSaudi Arabia
News Summary - US commitment to support Saudi Arabia - Joe Biden
Next Story