Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എസ് അംബാസഡറുടെ...

യു.എസ് അംബാസഡറുടെ പ്രകോപനപരമായ പ്രസ്താവന; സൗദി അറേബ്യ ഉൾപ്പെടെ അറബ്-മുസ്‌ലിം രാജ്യങ്ങൾ ശക്തമായി അപലപിച്ചു

text_fields
bookmark_border
യു.എസ് അംബാസഡറുടെ പ്രകോപനപരമായ പ്രസ്താവന; സൗദി അറേബ്യ ഉൾപ്പെടെ അറബ്-മുസ്‌ലിം രാജ്യങ്ങൾ ശക്തമായി അപലപിച്ചു
cancel

റിയാദ്: മിഡിൽ ഈസ്​റ്റിലെ ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ പിന്തുണച്ചുകൊണ്ടുള്ള ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബിയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ അന്താരാഷ്​ട്ര തലത്തിൽ പ്രതിഷേധം ഇരമ്പുന്നു. സൗദി അറേബ്യയുൾപ്പെടെ പതിനഞ്ചോളം അറബ്-മുസ്‌ലിം രാജ്യങ്ങളും ജി.സി.സി സെക്രട്ടേറിയറ്റ്, അറബ് ലീഗ്, ഒ.ഐ.സി എന്നീ പ്രമുഖ സംഘടനകളും പ്രസ്താവനയെ ശക്തമായി അപലപിച്ചു. ഹക്കബിയുടെ നിലപാട് മേഖലയിലെ സമാധാന സാധ്യതകളെ തകർക്കുന്നതും വീണ്ടും സംഘർഷത്തിന് തിരികൊളുത്തുന്നതുമാണെന്ന് രാജ്യങ്ങൾ സംയുക്തമായി വ്യക്തമാക്കി.

മിഡിൽ ഈസ്​റ്റിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇസ്രായേൽ പിടിച്ചെടുത്താലും തങ്ങൾക്ക് വിരോധമില്ലെന്നും ജൂതജനതയ്ക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നുമായിരുന്നു അംബാസഡറുടെ വിവാദ പരാമർശം. ഇത് അന്താരാഷ്​ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്​നമായ ലംഘനമാണെന്ന് സൗദി, ജോർദാൻ, യു.എ.ഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്​താൻ, ഈജിപ്ത്, തുർക്കിയ, സിറിയ, ഫലസ്തീൻ, കുവൈത്ത്​, ലബനാൻ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ നിലപാട് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.

ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ദർശനങ്ങളോ സമഗ്രമായ സമാധാന പദ്ധതിയോ ഇത്തരം നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയങ്ങൾ ഓർമിപ്പിച്ചു. അധിനിവേശത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തി​ന്റെയും മൂല്യങ്ങളെ തകർക്കും. സമാധാനത്തിന് സംഭാവന നൽകുന്നതിന് പകരം നിലവിലെ പിരിമുറുക്കങ്ങൾക്ക് ഇന്ധനം നൽകുന്നതാണ് അംബാസഡറുടെ വാക്കുകളെന്നും പ്രതിഷേധക്കുറിപ്പിൽ പറയുന്നു.

അധിനിവേശ ഫലസ്തീൻ പ്രദേശത്തോ മറ്റ് അറബ് പ്രദേശങ്ങളിലോ ഇസ്രായേലിന് യാതൊരുവിധ പരമാധികാരവുമില്ലെന്ന് അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ ആവർത്തിച്ചു. വെസ്​റ്റ്​ ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനോ ഗസ്സ മുനമ്പിനെ ഫലസ്തീനിൽ നിന്ന് വേർപെടുത്താനോ ഉള്ള ഏതൊരു നീക്കത്തെയും തള്ളിക്കളയുന്നതായും ഇവർ വ്യക്തമാക്കി.

നിയമവിരുദ്ധ കുടിയേറ്റ പ്രവർത്തനങ്ങളുടെ വ്യാപനവും അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികളും അംഗീകരിക്കാനാവില്ല. ഇസ്രായേലി​ന്റെ ഏകപക്ഷീയമായ നടപടികളും വികാസ നയങ്ങളും കൂടുതൽ അക്രമങ്ങളിലേക്ക് നയിക്കുമെന്നും നീതിയുക്തമായ രാഷ്​ട്രീയ ഒത്തുതീർപ്പിനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. 1967 ജൂൺ നാലിലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ട്, ഫലസ്തീൻ ജനതയുടെ സ്വയം നിർണായാവകാശവും സ്വതന്ത്ര രാഷ്​ട്രമെന്ന സ്വപ്നവും യാഥാർത്ഥ്യമാക്കണമെന്ന ഉറച്ച നിലപാടോടെയാണ് രാജ്യങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us ambassadorMuslim countriesprovocative speech
News Summary - US Ambassador's provocative statement; Arab and Muslim countries, including Saudi Arabia, strongly condemn it
Next Story