ഉറൂബ് സ്മാരക കഥാപുരസ്കാരം ടോണി എം. ആൻറണിക്ക്
text_fieldsടോണി എം. ആൻറണി
ജുബൈൽ: സത്യസൂര്യൻ വാർത്താപത്രികയുടെ ഉറൂബ് സ്മാരക കഥാപുരസ്കാരം പ്രവാസി എഴുത്തുകാരൻ ടോണി എം. ആൻറണിക്ക്. അവാർഡ് വിതരണ ചടങ്ങ് ആഗസ്റ്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കുടുംബത്തോടൊപ്പം കഴിയുന്ന ടോണിക്ക് മലയാളം ലിറ്ററേച്ചർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എെൻറ കള്ളോർമകൾ (അനുഭവ കഥകൾ, ചെറുകഥകൾ), ചിലന്തി (കവിതാ സമാഹാരം), അവരെന്തു കരുതും (കവിതാ സമാഹാരം), പിന്നല്ലാ, ഇപ്പൊ ശരിയാക്കി തരാം (അനുഭവ കഥകൾ), തോമ്മൻകുട്ടി എന്ന പശുമ്പാ (കഥാസമാഹാരം), നോസ്റ്റിൻ ഹോക്ക് (ബാലസാഹിത്യം) എന്നിങ്ങനെ ടോണിയുടെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സൗമ്യ, മക്കൾ: ഫെലിക്സ്, സ്റ്റീവ്.

