പെട്രോളിയം മേഖലയിലെ വിദേശകമ്പനികൾക്ക് 85 ശതമാനം വരെ നികുതി
text_fieldsറിയാദ്: സൗദി പെട്രോളിയം മേഖലയിലെ വിദേശകമ്പനികളുടെ വരുമാനത്തിന് 85 ശതമാനം വരെ നികുതി ചുമത്താന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി. കമ്പനികളുടെ മുതല്‍ മുടക്കിെൻറ തോതനുസരിച്ചാണ് നികുതി കണക്കാക്കുക.
കൂടുതല്‍ മുതല്‍മുടക്കുള്ള ഭീമന് കമ്പനികള്‍ക്ക് 45 ശതമാനം നികുതി ചുമത്തുമ്പോള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് 85 ശതമാനം നികുതിയാകും ബാധകമാവുക. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് ഈ അനുപാതം നടപ്പാക്കുന്നതെന്നും ശൂറ കൗണ്‍സില്‍ വിശദീകരിച്ചു.
വിദേശ നിക്ഷേപ തോത് വര്‍ധിപ്പിക്കലും ഇതിെൻറ ലക്ഷ്യമാണ്. എന്നാല്‍ എണ്ണയിതര മേഖലയിലെ നിക്ഷേപങ്ങളുടെ വരുമാനത്തിന് 20 ശതമാനം മാത്രമാണ് നികുതി. സൗദി വിഷന്‍ 2030െൻറ ഭാഗമായി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നിവ ഇൗ മേഖലയിലെ നികുതി കുറക്കുന്നതിെൻറ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.