യു.പി സ്വദേശി ഹുത്ത ബനീ തമീമിൽ മരിച്ചു
text_fieldsറഫിയുല്ല അൻസാരി
റിയാദ്: ഉത്തർപ്രദേശ് മസുറാൻ സ്വദേശി റഫിയുല്ല അൻസാരി (52) റിയാദിന് സമീപം ഹുത്ത ബനീ തമീമിൽ നിര്യാതനായി.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ക്രസന്റ് ആംബുലൻസുമായി ബന്ധപ്പെടുകയും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഹുത്ത ബനീ തമീമിൽ ഖബറടക്കും.
നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുത്ത ബനീ തമീം കെ.എം.സി.സി സാജിദ് എന്നിവർ രംഗത്തുണ്ട്.

