Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദ് എയർപ്പോർട്ടിൽ യു.പി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
മുഹ്തസിം അഹ്‌മദ്
റിയാദ്: നാട്ടിൽ പോകാൻ റിയാദ് എയർപ്പോർട്ടിൽ വിമാനം കാത്തിരുന്ന ഉത്തർപ്രദേശ് സ്വദേശി മരിച്ചു. സഹറൻപൂർ സ്വദേശി മുഹ്തസിം അഹ്‌മദ് (48) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
നാട്ടിലേക്ക് പോകാൻ റിയാദിൽ നിന്ന് ഡൽഹിയിലേക്കുള്ള ഗോ എയർ വിമാനത്തിന്‍റെ ബോഡിങ് പാസെടുത്ത്, എമിഗ്രേഷൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച് വിമാനം കാത്തിരിക്കുമ്പോഴാണ് മരണം. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് ഷെഹീദ്. മാതാവ്: ഭൂരി. ഭാര്യ: മുഹ്സിന. മൃതദേഹം റിയാദ് നസീം മഖ്‌ബറയിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

