ക്രിക്കറ്റ് ടൂർണമെൻറിൽ യു.പി ഇലവൻസ് ജേതാക്കൾ
text_fieldsഖുറയാത്തിലെ ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ യു.പി ഇലവൻസ് ടീം ട്രോഫിയുമായി
ഖുറയാത്ത്: സൗദി അറേബ്യയുടെ 93-ാമത് ദേശീയദിനം പ്രമാണിച്ച് ഖുറയാത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ അൽ ഷിറ്റൈവി യു.പി ഇലവൻസ് ജേതാക്കളായി.
ഷഫീഖ് റഹ്മാൻ ആലത്തൂരിന്റെയും അലി മുഫ്ലാഹ് അൽ അനസി എന്നിവരുടെയും മേൽനോട്ടത്തിൽ അൽ ഷിറ്റൈവി ട്രാവൽസ് നടത്തിയ ക്രിക്കറ്റ് ടൂർണമെൻറിലാണ് യു.പി ഇലവൻസാണ് ചാമ്പ്യൻസ്ഷിപ് ട്രോഫി കരസ്ഥമാക്കിയത്. മുഹമ്മദ് ഷിറ്റൈവി അൽ ജ്വഹാനിയും സാലിം ഷിറ്റൈവി അൽ ജിഹാനിയും ചേർന്ന് വിജയികളെ അനുമോദിച്ചു. ക്യാപ്റ്റൻ ഫായിസുല്ലയും വൈസ് ക്യാപ്റ്റൻ നൗഷാദ് അബ്ദുൽ കരീമും വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങി. മാൻ ഓഫ് ദ സീരീസും മാൻ ഓഫ് ദ മാച്ചുമായ അഫാഖിന് മജിലിസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് റോയിയും ഐ.എം.സി.സി നാഷനൽ സെക്രട്ടറി യൂനുസും ഖുറയാത്ത് ജനറൽ സെക്രട്ടറി നാസറും ചേർന്ന് അംഗീകാരം നൽകി

