Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ണ്ണി​ഹൈ​ദ​ർ...

ഉ​ണ്ണി​ഹൈ​ദ​ർ വ​ണ്ടൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഉ​ണ്ണി​ഹൈ​ദ​ർ വ​ണ്ടൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

ജി​ദ്ദ: 27 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഉ​ണ്ണി ഹൈ​ദ​ർ വ​ണ്ടൂ​രി​ന് ത​ഹ്​​ ലി​യ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ട്രാ) ​യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫോ​സാം ക​മ്പ​നി​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ല ി ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹം ‘ട്രാ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ദ്ദ കാ​രാ​പ്പ​റ​മ്പ് മ​ഹ​ല്ല് ഭാ​ര​വാ​ഹി, ത​നി​മ ത​ഹ്​​ലി​യ യൂ​നി​റ്റ് അം​ഗം, ജി​ദ്ദ പ്ര​വാ​സി അം​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ചി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ യാ​ഖൂ​ബ് ചെ​റു​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ലി മാ​ളി​യ​ക്ക​ൽ, ഹു​സൈ​ൻ ചെ​റു​കോ​ട്, നി​സാ​ർ കോ​യ​ക്കു​ഞ്ഞ്, ആ​ബി​ദ് ഹു​സൈ​ൻ ക​രു​വാ​ര​ക്കു​ണ്ട്, ജാ​ഫ​ർ പു​ളി​ക്ക​ൽ, അ​ബ്​​ദു​സ്സ​ലാം പെ​രു​മ്പാ​വൂ​ർ, ഫൈ​സ​ൽ ക​ണ്ണൂ​ർ, യൂ​സ​ഫ് ഒ​ലി​പ്പു​ഴ, മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി, അ​ഷ്റ​ഫ് കൊ​ള​ക്കാ​ട​ൻ, ശ​രീ​ഫ് വ​ണ്ടൂ​ർ, ഷാ​ന​വാ​സ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്രാ​യു​ടെ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം പ്ര​സി​ഡ​ൻ​റ്​ നി​ർ​വ​ഹി​ച്ചു.


ച​ട​ങ്ങി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​​െൻറ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു. ഗാ​യ​ക​രാ​യ മു​സ്ത​ഫ മേ​ലാ​റ്റൂ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് കോ​ട്ട​ക്ക​ൽ, ശ​രീ​ഫ് എ​ള​ങ്കൂ​ർ, അ​ഷ്റ​ഫ് ചെ​മ്മ​ങ്ക​ട​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ അ​ര​ങ്ങേ​റി.പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹാ​രി​സ് മു​സ്ത​ഫ​യെ തി​ര​ഞ്ഞെ​ടു​ത്തു ജോ. ​സെ​ക്ര​ട്ട​റി ശം​നാ​സ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:unni hyder saudi gulf news 
Next Story