Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​നി​വാ​ര്യ​മ​ല്ലാ​ത്ത...

അ​നി​വാ​ര്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര ഒ​ഴി​വാ​ക്ക​ണം –പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി

text_fields
bookmark_border
അ​നി​വാ​ര്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര ഒ​ഴി​വാ​ക്ക​ണം –പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി
cancel

ജി​ദ്ദ: അ​നി​വാ​ര്യ​മ​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര എ​ല്ലാ​വ​രും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ഒ​മി​ക്രോ​ണി​െൻറ വ​ര​വും ലോ​ക​ത്തെ പ​ല രാ​ജ്യ​ങ്ങ​ളി​ലും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി (വി​ഖാ​യ) ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്​. അ​നി​വാ​ര്യ​മ​ല്ലാ​ത്ത യാ​ത്ര എ​ല്ലാ​വ​രും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്.

കോ​വി​ഡ്​ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ​ഒ​മി​ക്രോ​ണി​​െൻറ വ്യാ​പ​നം കൂ​ടി​യ​തോ​ടെ ചി​ല രാ​ജ്യ​ങ്ങ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കാ​നും ചി​ല സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​നും തീ​രു​മാ​നി​ച്ച കാ​ര്യ​വും അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു.

അ​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​രു​ന്ന പൗ​ര​ന്മാ​രോ താ​മ​സ​ക്കാ​രോ വാ​ക്​​സി​നെ​ടു​ത്ത​വ​രാ​ണെ​ങ്കി​ലും അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് സാ​മൂ​ഹി​ക സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ന്ന​ത്​​ ന​ന്നാ​യി​രി​ക്കും. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ശ​രീ​രോ​ഷ്​​മാ​വ്​ കൂ​ടു​ക​യോ ചെ​യ്​​താ​ൽ വേ​ഗം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സൗ​ദി​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്കു​ക, തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ക​ന്നു​നി​ൽ​ക്കു​ക, നി​ര​ന്ത​രം കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക, ഹ​സ്​​ത​ദാ​നം ന​ട​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ തു​ട​ര​ണം. ര​ണ്ടാം ഡോ​സി​െൻറ​യും ബൂ​സ്​​റ്റ​ർ ഡോ​സി​െൻറ​യും ​പ്രാ​ധാ​ന്യ​വും പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign travel
News Summary - Unnecessary foreign travel should be avoided - General Health Authority
Next Story