യൂനിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗിൽ മാസ്റ്റേഴ്സ് ജേതാക്കൾ
text_fieldsയൂനിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ മാസ്റ്റേഴ്സ് ടീം
റിയാദ്: രണ്ടു മാസക്കാലം നീണ്ടുനിന്ന യൂനിവേഴ്സൽ റിയാദ് ഇന്ത്യൻസ് ക്രിക്കറ്റ് ലീഗിന് വർണാഭമായ സമാപനം. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസ്റ്റേഴ്സ് റിയാദ് കിരീടം ചൂടി. റിയാദിലെ എക്സിറ്റ് 18 എം.സി.എ. ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ഫൈനലിൽ ഇലവൻ ഡക്ക്സിനെ തകർത്താണ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയത്. ടൂർണമെൻറിൽ മാറ്റുരച്ചത് 20 ടീമുകളാണ്.
ടോസ് നേടിയ മാസ്റ്റേഴ്സ് എതിരാളികളെ ബാറ്റിങ്ങിനയച്ചപ്പോൾ, നിശ്ചിത 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന മികച്ച സ്കോർ ഇലവൻ ഡക്സ് നേടി. എന്നാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മാസ്റ്റേഴ്സിനെ മുന്നിൽനിന്ന് നയിച്ചത് സുൽത്താൻ നിസാർ ആയിരുന്നു. ഇലവൻ ഡക്സിെൻറ ബൗളിങ് നിരയെ കടപുഴക്കി, വെറും 36 പന്തിൽനിന്ന് 107 റൺസ് എന്ന റെക്കോഡ് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.
ഈ വെടിക്കെട്ടിെൻറ പിൻബലത്തിൽ 11.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മാസ്റ്റേഴ്സ് വിജയലക്ഷ്യം മറികടന്ന് കിരീടം ഉറപ്പിച്ചു. തീപ്പൊരി പ്രകടനം കാഴ്ചവെച്ച സുൽത്താൻ നിസാറിനെ ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ടൂർണമെൻറിലുടനീളം മാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കിരീട നേട്ടത്തിനു പുറമെ വ്യക്തിഗത നേട്ടങ്ങളിലും മാസ്റ്റേഴ്സ് ആധിപത്യം സ്ഥാപിച്ചു.
ഫൈനലിലെ ഹീറോയായ സുൽത്താൻ നിസാർ തന്നെയാണ് ടൂർണമെൻറിലെ മികച്ച താരത്തിനുള്ള ബഹുമതിയും നേടിയത്. മാസ്റ്റേഴ്സ് ടീമിലെ സജിത്ത് മികച്ച ബൗളറായും ഏറ്റവും മൂല്യമേറിയ കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ആർ.സി.സിയുടെ മൻസൂറിനാണ് മികച്ച ബാറ്റ്സ്മാൻ പുരസ്കാരം ലഭിച്ചത്. ഇലവൻ ഡക്സ് റണ്ണേഴ്സ് അപ്പായപ്പോൾ, യൂത്ത് ഇന്ത്യയും യു.ആർ.ഐയും യഥാക്രമം സെക്കൻഡ്, തേർഡ് റണ്ണേഴ്സ് അപ്പായി.
ഫൈനലിനുശേഷം നടന്ന ചടങ്ങിൽ, നവാസ് യൂനിവേഴ്സലിെൻറ നേതൃത്വത്തിൽ വിജയികൾക്കും വ്യക്തിഗത അവാർഡ് ജേതാക്കൾക്കുമുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

