സാർവത്രിക ആരോഗ്യ പരിരക്ഷ സൂചിക; ഗ്രൂപ് 20 രാജ്യങ്ങളിൽ സൗദി 10ാം സ്ഥാനത്ത്
text_fieldsറിയാദ്: സാർവത്രിക ആരോഗ്യ പരിരക്ഷ സൂചികയിൽ ഗ്രൂപ് 20 രാജ്യങ്ങളിൽ (ജി20) സൗദി 10ാം സ്ഥാനത്ത്. ലോകാരോഗ്യ സംഘടനയുടെയും ലോകബാങ്കിെൻറയും ‘ട്രാക്കിങ് യൂനിവേഴ്സൽ ഹെൽത്ത് കവറേജ് സംയുക്ത ഗ്ലോബൽ മോണിറ്ററിങ്’ റിപ്പോർട്ട് 2025 പ്രകാരമാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പത് പോയിൻറുകളുടെ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യ 83 പോയിൻറുകൾ നേടിയെന്നും ഉയർന്ന ആരോഗ്യപരിരക്ഷയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദിയുടെ ആധുനിക ആരോഗ്യ മാതൃകയുടെയും ദേശീയാരോഗ്യ പരിവർത്തനത്തിെൻറയും ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഫലം. വിശാലമായ വികസന നയങ്ങളുടെ ഭാഗമായി ആരോഗ്യമേഖലയെ പുനർനിർമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പരിഷ്കാരങ്ങൾ വഴി ആഗോളതലത്തിലും ജി20 രാജ്യങ്ങൾക്കുള്ളിലും വികസിത ആരോഗ്യ സംവിധാനങ്ങൾക്കിടയിൽ സൗദിയുടെ സ്ഥാനം വർധിച്ചുവരുന്നതായി ഇൗ നേട്ടം അടിവരയിടുന്നു.
ഈ നേട്ടം ‘വിഷൻ 2030’െൻറ സ്വാധീനത്തെയും സൗദി ഭരണകൂടത്തിെൻറയും പിന്തുണയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽജലാജൽ പറഞ്ഞു.
എല്ലാ മേഖലകളിലുമുള്ള പ്രതിരോധം, പ്രാഥമിക പരിചരണ ശാക്തീകരണം, ആരോഗ്യ ഡിജിറ്റൈസേഷൻ, സേവന വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പരിവർത്തന ശ്രമങ്ങളുടെ വ്യക്തമായ ഫലങ്ങൾ അന്താരാഷ്ട്ര ആരോഗ്യ സൂചകങ്ങളിലെ പുരോഗതി തെളിയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

