യൂനിറ്റി വോളി ക്ലബ് ദമ്മാം ജഴ്സി പ്രകാശനം ചെയ്തു
text_fieldsപുതിയ ജഴ്സിയണിഞ്ഞ യൂനിറ്റി വോളി ക്ലബ്
ദമ്മാം: അദാമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യൂനിറ്റി വോളി ക്ലബിന്റെ ടീം ജഴ്സി പ്രകാശനം ചെയ്തു. റോസ് ഗാർഡനിൽ നടന്ന ചടങ്ങ് യുവാക്കളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തുടർന്ന് 2023-2024ലെ എക്സിക്യൂട്ടിവ് മാനേജ്മെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. സുനിൽ സത്യദേവൻ (പ്രസി), രഞ്ജിത്ത് തൊട്ടപ്പാല (ജന. സെക്ര), റോയ് മേലേടത്ത് (ചെയർ), മോഹനചന്ദ്ര തിലക് (മുഖ്യ രക്ഷാധികാരി), മുഹമ്മദ് നിയാസ് (ട്രഷ), കെ. സുധാകരൻ (മുഖ്യ ഉപദേഷ്ടാവ്), എബിൻ വിൽസൻ (വൈ. പ്രസി), സുരേഷ് ശ്രീധരൻ (വൈ. ചെയർ), മുഹമ്മദ് നുജൂം (ടീം മാനേജർ), സി.ടി. ജംഷീർ (ടീം ക്യാപ്റ്റൻ), എസ്. സാദിഖ് (വൈ. ക്യാപ്റ്റൻ) എന്നിവരാണ് ഭാരവാഹികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

