‘പുതുയുഗ യാത്ര’ക്ക് ഐക്യദാർഢ്യം
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’ ഐക്യദാർഢ്യസദസ്സിൽ ബെന്നി ബഹനാൻ എം.പി സംസാരിക്കുന്നു
റിയാദ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ക്ക് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം കോൺഗ്രസ് മാനിഫെസ്റ്റോ ചെയർമാൻ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഷുക്കൂർ ആലുവ ആമുഖ ഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ബിജു കല്ലുമല, ഹക്കീം പാറക്കൽ, കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, റഹ്മാൻ മുനമ്പത്ത്, ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് കല്ലുപറമ്പൻ, മൃദുല വിനീഷ് സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബാലു കുട്ടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

