യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സ്പോർട്സ് കാർണിവൽ സംഘടിപ്പിച്ചു
text_fieldsയുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് ജിദ്ദയിൽ സംഘടിപ്പിച്ച സ്പോർട്സ് കാർണിവലിൽ നാനോ ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യന്മാരായ ടി.സി.എഫ് ടീം ട്രോഫിയുമായി
ജിദ്ദ: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്പോർട്സ് കാർണിവൽ സംഘടിപ്പിച്ചു. ജിദ്ദ ഹറാസാത്ത് ജാസ്മിൻ വില്ലയിൽ വിപുലമായ രീതിയിൽ നടത്തിയ സ്പോർട്സ് കാർണിവലിൽ മുഴുവൻ കുടുംബങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത സംഗമത്തിൽ വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
പുരുഷന്മാർക്കായി നാനോ ക്രിക്കറ്റും ബാഡ്മിന്റനും പെനാൽറ്റി ഷൂട്ടൗട്ടും നടന്നു. നാനോ ക്രിക്കറ്റിൽ നാലു ടീമുകൾ പങ്കെടുത്തു. ലീഗ് കം നോക്കൗട്ട് രീതിയിൽ സംഘടിപ്പിച്ച നാനോ ക്രിക്കറ്റിൽ നിഷാദിന്റെ നായകത്വത്തിൽ ഇറങ്ങിയ കെ.പി.എല്ലിനെ പരാജയപ്പെടുത്തി വി.പി. റാസിഖ് നായകനായ ടി.സി.എഫ് ടീം ചാമ്പ്യന്മാരായി. നിജിൽ നായകനായ ബാഗ്‌ദീ, മുഹമ്മദ് നേതൃത്വം നൽകിയ കിനാനി എന്നിവരായിരുന്നു ടൂർണമെന്റിലെ മറ്റു ടീമുകൾ.
ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച താരമായി അബ്ദുൽ ബാസിതിനെ തെരഞ്ഞെടുത്തു. മികച്ച ബൗളറായി ദാഫിസ്, മികച്ച ബാറ്ററായി വി.പി. റാസിഖ് എന്നിവരെ തെരഞ്ഞെടുത്തു. യു.ടി.എസ്.സി ചീഫ് കോഓഡിനേറ്റർ അഷ്‌ഫാഖ്, ടെക്നിക്കൽ ഹെഡും മുൻ തമിഴ്നാട് സന്തോഷ് ട്രോഫി താരവുമായ പി.ആർ. സഹീർ, ടി.എം.ഡബ്ല്യൂ,എ റിയാദ് ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ ഖാലിദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി ബാഡ്മിന്റൻ, കിഡ്സ് ഫുട്ബാൾ, പെനാൽട്ടി ഷൂട്ടൗട്ട്, ഫാമിലി ഫൺ ഗെയിംസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ ബാഡ്മിന്റൻ വിഭാഗത്തിൽ നദ ഫിറോസിനോട് കളിച്ച് മറിയം ഷംസീർ ജേതാവായി. സ്ത്രീകൾക്കായി നടത്തിയ ട്രഷർ ഹണ്ട് ഗെയിംസിൽ സാലു, ആലിയ, ഷെസി, നബീല, ഷൈമ എന്നിവരടങ്ങിയ ടീം വിജയിച്ചു.
മാധ്യമപ്രവർത്തകൻ ടി. സാലിം എഴുതിയ 'കളികാഴ്ചകളുടെ മരുപ്പച്ചകൾ' എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനവും പരിപാടിയിൽ നടന്നു. സ്പോർട്ടിങ് യുനൈറ്റഡ് ചീഫ് കോച്ച് ഷബീർ അലി ലാവ, ജെ.എസ്.സി കോച്ച് സഹീറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. യു.ടി.എസ്.സി ഭാരവാഹികളായ ഷംസീർ ഒലിയാത്, ഫഹീം, നിർഷാദ്, സഫീൽ ബക്കർ, എൻ.വി സമീർ, ഫിറോസ്, സഹനാസ്, റാസിക് എന്നിവർ വിവിധ പരിപാടികൾ നിയ്രന്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

