ലക്ഷദ്വീപിന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം
text_fieldsലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി നടത്തിയ പരിപാടി
റിയാദ്: കേന്ദ്രസർക്കാറിെൻറ കരിനിയമങ്ങൾ നടപ്പാക്കി ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനജീവിതം തകർക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകാശം തെളിച്ചു.
ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വടക്കേവിള, ജനറൽ സെക്രട്ടറിമാരായ ഷാജി സോണ, സത്താർ കായംകുളം, സെക്രട്ടറി സിദ്ദീഖ് കല്ലുംപറമ്പൻ, ജോൺസൺ മാർക്കോസ്, ഷാനവാസ്, നാസർ ലൈസ്, ഷാജഹാൻ കരുനാഗപ്പള്ളി, വിജയൻ നെയ്യാറ്റിൻകര, അംജദ് സമദ്, അജ്നാസ്, ഷിബിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

