വംശീയതക്കെതിരെ ഒന്നിക്കുക -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ ഇഫ്താറിൽ ഷബീർ ചാത്തമംഗലം
സംസാരിക്കുന്നു
അൽ ഖോബാർ: വംശീയതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രവാസി വെൽഫെയർ പ്രോവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം പറഞ്ഞു. അൽ ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ ഇഫ്താറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു നിർണായക തെരഞ്ഞെടുപ്പിന്റെ വാതിൽക്കലെത്തി നിൽക്കുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മുന്നോട്ടുവെച്ച മുദ്രാവാക്യം മതനിരപേക്ഷ കക്ഷികൾ ഇലക്ഷന് മുമ്പ് ഒറ്റക്കെട്ടായിനിന്ന് സംഘ്പരിവാർ ശക്തികളെ ചെറുത്ത് തോൽപ്പിക്കുക എന്നതായിരുന്നു. അത് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ ഇന്ന് രാജ്യത്തിന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. ഇഫ്താർ സംഗമത്തിൽ റീജനൽ കമ്മിറ്റി അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതവും ട്രഷറർ പി.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.
പ്രവാസി പഠനവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഠനവേദി പ്രസിഡൻറായി നജ്മുസമാനെ തെരഞ്ഞെടുത്തു. ഇഫ്താർ സംഗമത്തിന് ഹാരിസ് കൊല്ലം, ഖലീൽ റഹ്മാൻ, നൗഫർ, സിയാദ്, താഹ ഹംസ, പർവേസ്, ആരിഫലി, അൻവർ സലീം, ഷനോജ്, ജുബി ഹംസ, ആരിഫ ബക്കർ, ആരിഫ നജ്മു, ഫൗസിയ മൊയ്തീൻ, താഹിറ, അനീസ സിയാദ്, നവീൻ കുമാർ, സന്തോഷ് കുമാർ, സിറാജ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

