ഉനൈസ ഒ.ഐ.സി.സി അംഗത്വ വിതരണം
text_fieldsഉനൈസ ഒ.ഐ.സി.സി അംഗത്വവിതരണം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറ അബ്ദുൽ അസീസ് അത്തോളിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ഒ.ഐ.സി.സി ഉനൈസ കമ്മിറ്റി അംഗത്വ വിതരണം നടത്തി. അൽഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറ അംഗത്വ കാർഡ് അബ്ദുൽ അസീസ് അത്തോളിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.പി.എം. അശ്റഫ് കോഴിക്കോട്, നസറുദ്ദീൻ കാളികാവ്, അബ്ദുൽ അസീസ് അത്തോളി എന്നിവർ സംസാരിച്ചു. മധു, നൗഷാദ്, റഫീഖ്, സജീർ, സുരേഷ് അടൂർ, അജേഷ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതവും കമാലുദ്ദീൻ കൊല്ലം നന്ദിയും പറഞ്ഞു.

