Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദേ​ശി ഹോം...

വി​ദേ​ശി ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധം

text_fields
bookmark_border
വി​ദേ​ശി ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധം
cancel

റി​യാ​ദ്​: ഉ​പ​ഭോ​ക്തൃ വ​സ്​​തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച്​ ന​ൽ​കു​ന്ന ഹോം ​ഡെ​ലി​വ​റി (തൗ​സീ​ൽ) മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ​ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​യാ​ത്ര​ക്ക്​ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച്​​​ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്​. ഡെ​ലി​വ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ്​ അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്​. മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്.

പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ക​മ്പ്യൂ​ട്ട​ർ സി​സ്​​റ്റം വ​ഴി ഹോം ​ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ ഫേ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന​താ​ണ്​ ഒ​ന്നാ​മ​ത്തെ നി​ബ​ന്ധ​ന.​ മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ലൈ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളി​ൽ പ​ര​സ്യം അ​നു​വ​ദി​ക്കും. ട്രാ​ഫി​ക്​ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഹോം ​ഡെ​ലി​വ​റി​ക്കു​ള്ള മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​​ർ​പ്പെ​ടു​ത്തും.

14 മാ​സ​ത്തി​നു​ള്ളി​ൽ ക്ര​മേ​ണ ലൈ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​ക​ൾ വ​ഴി ജോ​ലി ചെ​യ്യാ​ൻ സൗ​ദി​യി​ത​ര ജോ​ലി​ക്കാ​രെ നി​ർ​ബ​ന്ധി​ക്കും. ഇൗ ​രം​ഗ​ത്ത്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​യം തൊ​ഴി​ൽ അ​നു​വ​ദി​ക്കു​ന്ന​ത് തു​ട​രും. സൗ​ദി അ​ല്ലാ​ത്ത​വ​രെ ക്ര​മേ​ണ ത​ട​യു​ക​യും ചെ​യ്യും. ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ഈ ​തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക.

ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ക, ഡ്രൈ​വ​ർ​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, വി​ശ്വാ​സ്യ​ത​യു​ടെ​യും സു​ര​ക്ഷ​യു​ടെ​യും നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന് ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniformMandatoryHome Delivery
News Summary - Uniform Mandatory for Foreign Home Delivery Workers
Next Story