Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് രാജ്യങ്ങളുടെ...

ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത വിസ അടുത്ത വർഷം നൽകാനാവും -സൗദി ടൂറിസം മന്ത്രി

text_fields
bookmark_border
ഗൾഫ് രാജ്യങ്ങളുടെ ഏകീകൃത വിസ അടുത്ത വർഷം നൽകാനാവും -സൗദി ടൂറിസം മന്ത്രി
cancel

റിയാദ്: മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് പറഞ്ഞു. യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വർഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബഹ്‌റൈനിൽ നടന്ന ഗൾഫ് ഗേറ്റ്‌വേ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിച്ചപ്പോഴാണ് ടൂറിസം മന്ത്രി ഇക്കാര്യം പറഞ്ഞത്. ജി.സി.സി രാജ്യങ്ങൾ ടൂറിസം മേഖലയിൽ ചരിത്രപരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗൾഫ് സംസ്കാരം, വികസിത അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം നാല് പ്രധാന ഗൾഫ് വിമാനക്കമ്പനികൾ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതിൽ ഏഴ് കോടി പേർ മാത്രമാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റിയും ലക്ഷ്യസ്ഥാനങ്ങളുടെ സംയോജനവും വർധിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണിത്. സൗദിയുടെ വിഷൻ 2030 ടൂറിസം, വിനോദം, സംസ്കാരം എന്നിവയ്ക്ക് വിപുലമായ അവസരങ്ങൾ തുറന്നിട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിവർഷം 10 കോടി സന്ദർശകർ എന്ന മുൻ ലക്ഷ്യത്തെ സൗദി മറികടന്നിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 10 കോടി ആഭ്യന്തര സന്ദർശകരും അഞ്ച് കോടി അന്താരാഷ്ട്ര സന്ദർശകരും ഉൾപ്പെടെ 15 കോടി സന്ദർശകർ എന്ന പുതിയ ലക്ഷ്യം നേടും. 2019ൽ ജി.ഡി.പിയിൽ ടൂറിസത്തിന്റെ സംഭാവന മൂന്ന് ശതമാനം ആയിരുന്നത് 2024ൽ അഞ്ച് ശതമാനം ആയി ഉയർന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിഷൻ 2030 ആരംഭിച്ചതിനുശേഷം ടൂറിസം മേഖലയിലെ നിക്ഷേപം 300 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. അതിൽ പകുതിയും സ്വകാര്യ മേഖലയിൽ നിന്നാണ്. ജിദ്ദ സെൻട്രൽ പ്രോജക്റ്റ് പോലുള്ള പ്രധാന പദ്ധതികൾ വികസിപ്പിക്കുന്നതിൽ പൊതു നിക്ഷേപ ഫണ്ടിന്റെ തുല്യ പങ്കാളിയായി സ്വകാര്യ മേഖല മാറിയിരിക്കുന്നു.

റെഡ് സീ പദ്ധതിയിലെ 50 റിസോർട്ടുകൾ 2030 ആകുമ്പോഴേക്കും തയ്യാറാകും. അതിൽ 12 എണ്ണം ഇതിനകം പ്രവർത്തനക്ഷമമാണ്. വരുന്ന ഡിസംബറിൽ സിക്സ് ഫ്ലാഗ്സ് തീം പാർക്ക് ആരംഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടൂറിസം പദ്ധതികൾ തുറക്കുന്നതിന്റെ വേഗത ത്വരിതഗതിയിലാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്കും അവരുടെ കുടുംബങ്ങൾക്കും രണ്ട് മിനിറ്റിൽ കൂടാത്ത ഇലക്ട്രോണിക് നടപടിക്രമങ്ങൾ ഉൾപ്പെടുത്തുന്നതിനായി സൗദി ടൂറിസ്റ്റ് വിസ സംവിധാനം വിപുലീകരിച്ചിട്ടുണ്ടെന്നും ഉംറ സന്ദർശകരെ മറ്റ് ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാനുള്ള യാത്രകൾ നീട്ടാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newssaudi vision 2030Saudi Tourism MinisterUnified Visa
News Summary - Unified visa for Gulf countries could be issued next year - Saudi Tourism Minister
Next Story