നീതിരഹിത ബജറ്റ് -നഴ്സസ് അസോസിയേഷൻ
text_fieldsറിയാദ്: ചരിത്രപരമായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും നീതിയുക്തമല്ലാത്തതാണെന്നും സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയുടെ നാഴികക്കല്ലായ നഴ്സിങ് സമൂഹത്തിനു യാതൊരു തരത്തിലുള്ള നീതിയും ലഭിക്കാത്ത ബജറ്റാണ് അവതരിക്കപ്പെട്ടതെന്ന് പ്രസിഡന്റ് സിഞ്ചു റാന്നി ആരോപിച്ചു.
ബജറ്റ്: പ്രവാസി വെൽഫെയർ പ്രതിഷേധിച്ചു
ദമ്മാം: ദേശീയ ബജറ്റിൽ പ്രവാസികളെ പൂർണമായും ഒഴിവാക്കിയതിൽ പ്രവാസി വെൽഫെയർ പ്രതിഷേധിച്ചു. ഇന്ത്യയിൽനിന്ന് ജോലി തേടി ഇതര രാജ്യങ്ങളിൽ വസിക്കുന്ന പ്രവാസികളെ ഇന്ത്യക്കാരെന്നു പോലും പരിഗണിക്കാത്ത ബജറ്റ്. സമ്പദ് ഘടനയിൽ മികച്ച സംഭാവന നൽകുന്ന വിഭാഗത്തെ ഇത്തരത്തിൽ മാറ്റിനിർത്തുന്നത് പ്രതിഷേധാർഹമാണ്.
പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് പോലെയുള്ളവ വെറും പൊള്ളയായ കാട്ടിക്കൂട്ടൽ മാത്രമാണെന്ന തെളിയിക്കുന്നതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊ ഒരു സന്ദർഭത്തിൽ പ്രവാസികൾ ഈ രീതിയിൽ പൂർണമായും തഴയപ്പെട്ടതെന്ന് വെൽഫെയർ പ്രവാസി നേതാക്കളായ ഷബീർ ചാത്തമംഗലം, സുനില സലീം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

