മരണത്തിലും പിരിയാത്ത സൗഹൃദം; കണ്ണീരോർമയായി കളിക്കൂട്ടുകാർ
text_fieldsവാഹനാപകടത്തിൽ മരിച്ച അൻസിഫ്, സനദ്, മുഹമ്മദ് ഷഫീഖ്
ദമ്മാം: പള്ളിക്കൂട മുറ്റത്തുവെച്ചാണ് അവർ ആദ്യം കണ്ടത്. അക്ഷരങ്ങൾ പഠിച്ചുവരുന്നതിനൊപ്പം അവരുെട സൗഹൃദങ്ങളും വളർന്നു. അങ്ങനെ മൂന്നിടത്തുനിെന്നത്തിയവർ ഒറ്റ മനസ്സായി സംഘം ചേർന്നു. സ്കൂൾ പഠനം കഴിഞ്ഞിട്ടും അവർ കൂട്ടംതെറ്റാത്ത സുഹൃത്തുക്കളായി. തുടർന്ന് മരണത്തിലും അവർ കൂട്ടുപിരിയാതെ യാത്രപോയി.
വ്യാഴാഴ്ച പുലർച്ച ദമ്മാം ദഹ്റാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കളായ മുഹമ്മദ് ഷഫീഖും സനദും അൻസിഫും ദമ്മാമിലെ മലയാളികളുടെ കണ്ണീർ തോരാത്ത ഒാർമയാവുകയാണ്. കൗമാരത്തിെൻറ കുസൃതികളൊന്നുമില്ലാതെ അവർ പഠനം പൂർത്തിയാക്കി പിതാക്കന്മാരോടൊപ്പം ജോലിചെയ്യുകയായിരുന്നു. വിനയവും സ്നേഹവുമുള്ള ചെറുപ്പക്കാരെക്കുറിച്ച് പറയാൻ എല്ലാവർക്കും നല്ലത് മാത്രമേയുള്ളൂ. സാധാരണ സൗദിയിൽ ജനിച്ചുവളർന്ന ഇവർക്ക് സൗദി ദേശീയദിനത്തിൽ മാതാപിതാക്കൾ പുറത്തുപോകാൻ അനുവാദം നൽകുകയായിരുന്നു. മരണത്തിനും ഒരു മണിക്കൂർ മുമ്പ് തെൻറ മുന്നിൽ വന്ന് അനുവാദം ചോദിച്ച് പോയ മകനെക്കുറിച്ച് ഒാർക്കുേമ്പാൾ മുഹമ്മദ് ഷഫീഖിെൻറ പിതാവ് ൈസദലവി ഹാജിക്ക് കണ്ണീർ അടക്കാൻ കഴിയുന്നില്ല. രാത്രി 12 വരെ അവൻ ജോലിയിൽ ഉണ്ടായിരുന്നു. പുറത്തുപോകെട്ട എന്ന് ചോദിച്ചപ്പോൾ തടയാൻ തനിക്ക് തോന്നിയില്ല. പടച്ചവെൻറ വിധിയെ തടയാൻ നമുക്കാവില്ലല്ലോ എന്നു പറഞ്ഞ് അദ്ദേഹം വിങ്ങിെപ്പാട്ടുന്നു. അൻസിഫിെൻറ മരണം ഉച്ചയായിട്ടും ഉമ്മ സലീനയെ അറിയിച്ചിരുന്നില്ല. അപകടം പറ്റി ആശുപത്രിയിൽ ആെണന്ന് മാത്രമാണ് പറഞ്ഞത്. അതറിഞ്ഞതു മുതൽ നമസ്കാരപ്പായയിൽ മകനുവേണ്ടി പ്രാർഥനയുമായി കഴിയുകയായിരുന്നു ഇൗ ഉമ്മ. വീട്ടിൽ സന്ദർശകർ വർധിച്ചപ്പോഴാണ് മകെൻറ വേർപാടിനെക്കുറിച്ച് അവർ അറിയുന്നത്. 'ഒരാളെപ്പോലും ബാക്കിവെച്ചില്ലല്ലോ' എന്ന് വിലപിക്കുകയാണ് സനദിെൻറ ഉപ്പ റാഫി. മൂന്നുപേരും ഇണപിരിയാത്തവർ.
മൂന്നുപേരും തനിക്ക് സ്വന്തം മക്കളെപ്പോലെയായിരുന്നെന്നും റാഫി പറഞ്ഞു. കോവിഡ് കാലം കഴിഞ്ഞാൽ ഉപരിപഠനത്തിന് പോകണമെന്ന് സനദ് ഏറെ കൊതിച്ചിരുന്നു. ബഹ്റൈനിൽ ബിരുദകോഴ്സിന് പഠിക്കുന്ന അവൻ ഒഴിവുസമയങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന വാഹനം ഒാടിച്ച് സ്വന്തമായി സമ്പാദ്യം കണ്ടെത്തിയിരുന്നു. ദമ്മാമിലെ മലയാളി സമൂഹം ഇൗ മൂന്ന് ചെറുപ്പക്കാരുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

